Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറിയാം, പഠിക്കാം; എ.ഐ, റോ​ബോട്ടിക്സ്, STEM, ഡേറ്റ അനലിറ്റിക്സ്

text_fields
bookmark_border
മാധ്യമം എജുകഫേ ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ കോഴിക്കോട്ട്
അറിയാം, പഠിക്കാം; എ.ഐ, റോ​ബോട്ടിക്സ്, STEM, ഡേറ്റ അനലിറ്റിക്സ്
cancel
camera_alt

ബൻസൻ തോമസ് ജോർജ്, ജിയാസ് ജമാൽ, അഖില ആർ. ഗോമസ്, മുഹമ്മദ് അൽഫാൻ, ജിതിൻ അനു​ ജോസ്, 

കോഴിക്കോട്: സാ​ങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ സെഷനുകളും വർക്ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളുമായി മാധ്യമം എജുകഫേ ഏറ്റവും പുതിയ സീസൺ എത്തുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി ലോകത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന സാ​​ങ്കേതിക വിദ്യകളും അതിന്റെ ​തൊഴിൽ സാധ്യതകളുമാണ് എജുകഫേയുടെ വേദിയിൽ ചർച്ചയാകുക. ഇത്തവണ അഞ്ച് വേദികളിലായാണ് എജുകഫേ അരങ്ങേറുക. കോഴിക്കോട്ട് ​ഏപ്രിൽ 8, 9 തീയതികളിലാണ് എജു​കഫേ. സൈലം ആണ് എജുകഫേയുടെ മുഖ്യ പ്രായോജകർ.

സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) -ൽ ഉൾപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോ​ട്ടിക്സ്, മെ​റ്റാവേഴ്സ്, സ്​പേസ് ടെക്നോളജി, ബ്ലോക്ക്ചെയിൻ തുടങ്ങിയ സാങ്കതിക വിദ്യകളോടെ പരമ്പരാഗതമായ പല ജോലികളിലും മാറ്റങ്ങൾ വന്നുകഴിഞ്ഞു. മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ ​തൊഴിൽ മേഖലകൾ കണ്ടെത്തുന്നത് എങ്ങനെയെന്നും അതിന്റെ ഏറ്റവും പുതിയ സാധ്യതകൾ എന്തെല്ലാമാണെന്ന് തിരിച്ചറിയുന്നതിനും എജുകഫേയുടെ വിവിധ സെഷനുകൾ വിദ്യാർഥികളെ സഹായിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ യുനീക്ക് വേൾഡ് റോബോട്ടിക്സ് സി.ഇ.ഒ ബൻസൻ തോമസ് ജോർജ്, അഖില ആർ. ഗോമസ്, ജിതിൻ അനു ജോസ് എന്നിവർ സെഷനുകൾ നയിക്കും.

ഡേറ്റയുടെ പ്രധാന്യവും അതിന്റെ ഉപയോഗവും ഡേറ്റയുമായി ബന്ധ​പ്പെട്ട് ഭാവി​യി​ലെ തൊഴിൽ, വിദ്യാഭ്യാസ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി ഡേറ്റ അനലിറ്റിക്സ് കോർപ​റേറ്റ് ട്രെയിനറും മൈക്രോസോഫ്റ്റ് എം.വി.പിയുമായ മുഹമ്മദ് അൽഫാൻ സെഷൻ നയിക്കും. സൈബർ സുരക്ഷയെക്കുറിച്ചും എത്തിക്കൽ ഹാക്കിങ് ഉൾപ്പെടെയുള്ള സൈബർ ​രംഗത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നതിനായി ഹൈക്കോടതി അഭിഭാഷകനും സൈബർ സുരക്ഷ വിദഗ്ധനുമായ ജിയാസ് ജമാലും എജുകഫേയുടെ വേദിയിലെത്തും.

സൈക്കോളജി-കൗൺസലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-റോബോട്ടിക്സ്, വിദേശപഠനം, കര-നാവിക-വ്യോമസേന, പൊലീസ് ഉൾപ്പെടെയുള്ള പ്രഫഷനൽ യൂനിഫോം കരിയർ, എൻട്രൻസ്- മത്സരപരീക്ഷ, സിവിൽ സർവിസ്, മെഡിക്കൽ, എൻജിനീയറിങ്, കോമേഴ്സ്, മാനേജ്മെന്റ് പഠനം, ഹ്യുമാനിറ്റീസ് തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട സെഷനുകളും സ്റ്റാളുകളും വർക് ഷോപ്പുകളും എജുകഫേയുടെ ഭാഗമായുണ്ടാകും. കൂടാതെ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, ക്വിസ് മത്സരങ്ങൾ, എജുടെയിൻമെന്റ് ആക്ടിവിറ്റികൾ, രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പ്രത്യേകം സെഷനുകൾ, സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്ക് തുടങ്ങിയവയും എജുകഫേയിൽ അര​ങ്ങേറും.

ഏപ്രിൽ 11, 12 തീയതികളിൽ കണ്ണൂരും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ നടക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 96450 05115 നമ്പറിൽ ബന്ധ​​പ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Know, learn; AI, robotics, STEM, data analytics
Next Story