കെ.എം.സി.ടി, അൽ അസ്ഹർ കോളജുകൾ രണ്ടാം അലോട്ട്മെൻറിൽ
text_fieldsതിരുവനന്തപുരം: ഒരു സ്വാശ്രയ മെഡിക്കൽ കോളജിനെയും ഒരു ഡെൻറൽ കോളജിനെയും രണ്ടാംഘട്ട അലോട്ട്മെൻറിൽ ഉൾപ്പെടുത്താൻ സർക്കാർ ഉത്തരവ്. കോഴിക്കോട് കെ.എം.സി.ടി മെഡിക്കൽ കോളജ്, തൊടുപുഴ അൽ അസ്ഹർ ഡെൻറൽ കോളജ് എന്നിവയെ ആണ് ഉൾപ്പെടുത്തിയത്.
കെ.എം.സി.ടിയിലെ 100ഉം അൽഅസ്ഹറിലെ 50ഉം സീറ്റുകളിലേക്കാണ് പ്രവേശനം. കെ.എം.സി.ടി മെഡിക്കൽ കോളജിൽ ആകെ 150 സീറ്റുകൾ ഉള്ളതിൽ 50 എണ്ണത്തിന് മെഡിക്കൽ കൗൺസിൽ പ്രവേശനാനുമതി നൽകിയിട്ടില്ല. ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസ് നിലവിലുണ്ട്. 100 സീറ്റിേലക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നെങ്കിലും ഒന്നാം അലോട്ട്മെൻറിൽ ഉൾപ്പെടുത്തിയിരുന്നില്ല. അൽ അസ്ഹർ കോളജിന് ഡെൻറൽ കൗൺസിലിെൻറ അംഗീകാരം ലഭിച്ചിരുന്നില്ല.
ഇവിടെ 50 സീറ്റിന് ഡെൻറൽ കൗൺസിൽ അംഗീകാരം നൽകി. ന്യൂനപക്ഷ പദവിയുള്ള ഇൗ കോളജുകളിലെ മൈനോറിറ്റി േക്വാട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് വഴി നടപടികൾ പൂർത്തിയാക്കണം. ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷാ കമീഷണർ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
