ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ഖമീസ് മുശൈത്ത് ടൗൺ കെ.എം സി.സി. കമ്മിറ്റി ആദരിച്ചു
text_fieldsപത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ഖമീസ് മുശൈത്ത് ടൗൺ കെ.എം സി.സി കമ്മിറ്റി ആദരിച്ചപ്പോൾ
അബഹ: പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർഥികളെ ഖമീസ് മുശൈത്ത് ടൗൺ കെ.എം സി.സി കമ്മിറ്റി ആദരിച്ചു. അൽജനുബ്, ലന സ്കൂളിലെ വിദ്യാർഥികളെയാണ് പുരസ്കാരം നൽകി ആദരിച്ചത്. ഖമീസിലെ രാഷ്ട്രീയ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രതിനിധികൾ പങ്കെടുത്ത പരിപാടി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അലി സി. പൊന്നാനി അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ, മൊയ്തീൻ കട്ടുപ്പാറ, പ്രകാശൻ നാദാപുരം, മുഹമ്മദലി ചന്ത്രാപ്പിന്നി, മഹ്സൂം അറക്കൽ, പ്രിൻസ്, റിയാസ് കോഴിക്കോട് എന്നിവർ ആശംസകൾ നേർന്നു. ബഷീർ മലപ്പുറം റോയൽ ട്രാവൽസ്, ബാവ സിൽക്കി, സലിം പന്താരങ്ങാടി, ഹാഫിസ് രാമനാട്ടുകാര, കാസിം തരീബ്, അഷ്റഫ് ഡി.എച്ച്.എൽ, മിസ്ഫർ മുണ്ടുപറമ്പ്, റഹ്മാൻ മഞ്ചേരി, മുസ്തഫ മാളിക്കുന്ന്, അഷ്റഫ് പൊന്നാനി എന്നിവർ പുരസ്കാരം കൈമാറി. നജീബ് തുവ്വൂർ സ്വാഗതവും ഉമ്മർ ചെന്നാരിയിൽ നന്ദിയും പറഞ്ഞു.