കോഴിക്കോട്: സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്ത മായി നടത്തുന്ന പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്, കെ.ജി.ടി.ഇ പ്രസ് വര്‍ക്ക് കോഴ്സ ുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ക്ക് എസ്.എസ്.എല്‍.സി, തത്തുല്യം പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ, മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.
ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാർഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. സി-ആപ്റ്റിെൻറ കോഴിക്കോട് സബ് സെൻററിലാണ് കോഴ്സുകള്‍ നടത്തുക. അപേക്ഷഫോറം 100 രൂപക്ക് നേരിട്ടും 125 രൂപക്ക് തപാലിലും ഓഫിസര്‍ ഇന്‍ ചാര്‍ജ്, സി ആപ്റ്റ്, റാം മോഹന്‍ റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍ 0495 2723666, 0495 2356591. വെബ്സൈറ്റ് : www.captkerala.com. അപേക്ഷ മേയ് 25 വരെ സ്വീകരിക്കും.