ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് മെഡിക്കൽ പഠനം തെരഞ്ഞെടുക്കാനുള്ള കാരണങ്ങൾ
text_fieldsന്യൂഡൽഹി: ഈ വർഷം രാജ്യത്ത് നീറ്റ് യോഗ്യത നേടിയവരുടെ എണ്ണം 12 ലക്ഷത്തിലേറെയാണ്. ഇവരിൽ എല്ലാവർക്കും പഠിക്കാൻ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ് സീറ്റുകളില്ല. 1.1 ലക്ഷം മെഡിക്കൽ സീറ്റുകളാണ് നിലവിലുള്ളത്. അത്കൊണ്ടാണ് ഡോക്ടറാകണമെന്ന് കൊതിക്കുകയും നീറ്റ് യു.ജി യോഗ്യത പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടും പലരും വിദേശ രാജ്യങ്ങളിലേക്ക് എം.ബി.ബി.എസ് പഠിക്കാൻ പോകുന്നത്.
രാജ്യത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ 55,000 സീറ്റുകളാണുള്ളത്. അവശേഷിക്കുന്ന സീറ്റുകൾ മുഴുവനും സ്വകാര്യ മെഡിക്കൽ കോളജുളിലാണ്. ഭീമൻ ഫീസായതിനാൽ പല വിദ്യാർഥികൾക്കും അത് താങ്ങാൻ കഴിയില്ല. ഈ സാഹചര്യമാണ് വിദേശ മെഡിക്കൽ സർവകലാശാലകളിൽ പഠിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്നത്.
വൈവിധ്യമാർന്ന ക്ലാസ്മുറികളും ആഗോള കാഴ്ചപ്പാടുകളുമാണ് വിദ്യാർഥികളെ വിദേശത്തേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം.
വിദേശ സർവകലാശാലകളിൽ പഠിക്കുന്നതോടെ വൈവിധ്യമാർന്ന ആരോഗ്യ പരിതസ്ഥിതികളിൽ പ്രവർത്തിക്കാൻ പരിശീലനം സിദ്ധിച്ചവരായി മെഡിക്കൽ വിദ്യാർഥികൾ മാറും.
അതുപോലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള സഹപ്രവർത്തകർക്കൊപ്പം പഠിക്കുന്നത് മെഡിക്കൽ വിദ്യാർഥികളിൽ സഹിഷ്ണുത, സഹകരണം, ആശയവിനിമ ശേഷി എന്നിവ വളരുന്നു.
വിദേശരാജ്യങ്ങളിൽ സ്പെഷ്യലൈസേഷൻ നടത്താം. ഇന്ത്യയിൽ പി.ജി മെഡിക്കൽ സീറ്റുകളും കുറവാണ്. വിദേശത്ത് മെഡിസിൻ പഠിക്കുന്നത് ആഗോളരാജ്യങ്ങളിലെ ആരോഗ്യസംവിധാനത്തെ കുറിച്ച് മനസിലാക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

