Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരളത്തിലെ ഏറ്റവും...

കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള; തിങ്ക് പോസിറ്റീവ്, എജുകഫെക്കൊപ്പം

text_fields
bookmark_border
Educafe
cancel

കോഴിക്കോട്: ഉപരിപഠനത്തിന് ഏത് സ്ട്രീം തിരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പത്തിലാ​യ വിദ്യാർഥിയോ അല്ലെങ്കിൽ മക്കളെ എന്തു പഠിപ്പിക്കണമെന്ന് ആകുലപ്പെടുന്ന രക്ഷിതാവോ ആകട്ടെ. എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരങ്ങളുമായി മാധ്യമം എജുകഫെ എത്തുന്നു. വിജയകരമായി പത്തുവർഷം പിന്നിടുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കരിയർ മേളയായ മാധ്യമം എജുകഫേയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ഇത്തവണ അഞ്ച് വേദികളിലായാണ് എജുകഫേ അരങ്ങേറുക. കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഒരുക്കുന്ന വേദിയിൽ ഏ​പ്രിൽ 22, 23 തീയതികളിലാകും എജുകഫേ.

ഒരു വ്യക്തിയുടെ ജീവിത വിജയത്തിന് ശാരീരിക -മാനസികാരോഗ്യത്തിനുള്ള പങ്ക് വലുതാണല്ലോ? മാനസികാരോഗ്യം ഉറപ്പുവരുത്തി സന്തോഷത്തോടെയും സംതൃപ്തിയോടെയും ഉപരിപഠനവും കരിയറും മുന്നോട്ടുകൊണ്ടുപോകാനുള്ള വിദ്യകളുമായി അബ്സല്യൂട്ട് മൈൻഡ് ടീം എജുകഫേയുടെ വേദിയിലെത്തും. സൈക്കോതെറപ്പി, കൗൺസലിങ്, മറ്റ് സേവനങ്ങൾ തുടങ്ങിയവ നൽകുന്ന അബ്സൊല്യൂട്ട് മൈൻഡ് ടീം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമായി സംവദിക്കും.

ഒരു കോഴ്സ് തിരഞ്ഞെടുക്കാനും അതുമായി മുന്നോട്ടുപോകാൻ തീരുമാനിക്കാനും വിജയകരമായി പൂർത്തിയാക്കാനും ശരീരവും മനസ്സും അനുവദിക്കണം. ശരിയായ സമയത്ത് ശരിയായ നിർദേശങ്ങളും മാനസിക പിന്തുണയും ഇതിന് ലഭിക്കേണ്ടത് പ്രധാനമാണ്. എന്നാൽ, കൃത്യസമയത്ത് ഇവയൊന്നും ലഭിച്ചില്ലെങ്കിൽ ഒരുപക്ഷേ പിന്നീട് വിഷമിക്കേണ്ടിവന്നേക്കാം. ക്ലാസ്മുറികളിൽ മാത്രമല്ല, വീട്ടിലും കളിസ്ഥലത്തും സൗഹൃദങ്ങളിലുമെല്ലാം പോസിറ്റീവ് ആരോഗ്യം ഉറപ്പുവരുത്തണം. കുട്ടികളി​ലുണ്ടാകുന്ന മാനസിക സമ്മർദ്ദം, സ്വഭാവവൈകല്യം, ശാരീരിക -മാനസിക ആരോഗ്യം ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയവ പരിചയ സമ്പന്നരായ സൈ​ക്കോളജിസ്റ്റുകൾ എജുകഫേയിൽ പങ്കുവെക്കും.

അമീന സിതാര,അനഘ എം.എം,റുഖിയ ഷംല

സംവാദങ്ങൾക്കും ആശയ കൈമാറ്റത്തിനും ചർച്ചക്കുമുള്ള വേദിയാകും ഈ സെഷൻ. അബ്സല്യൂട്ട് മൈൻഡ് ഫൗണ്ടർ ആൻഡ് ഡയറക്ടറും, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ അമീന സിതാര, കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമാരായ അനഘ എം.എം, റുഖിയ ഷംല തുടങ്ങിയവരാണ് സെഷൻ നയിക്കുക.

ഇന്റർനാഷണൽ ലെവൽ മോട്ടേിവേഷണൽ സ്പീക്കേഴ്സിന്റെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും കരിയർ ​കൗൺസലിങ്, കരിയർ മാപ്പിങ്, മോട്ടിവേഷണൽ സെഷനുകൾ എന്നിവയും വിദ്യാഭ്യാസമേളയുടെ ഭാഗമായി നടക്കും. അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക സെഷനുകളും എജുകഫെയിലുണ്ടാകും. ദേശീയ, അന്തർദേശീയതലങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും കരിയർ വിദഗ്ധരും മേളയുടെ ഭാഗമാവും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാ​ങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ നിരവധി വർക്ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും എജുകഫെയുടെ ഭാഗമായി അരങ്ങേറും.

അന്തർദേശീയതലത്തിൽ ​പ്രശസ്തരായ ഫാക്കൽറ്റികളായിരിക്കും വിവിധ സെഷനുകൾ നയിക്കുക. ഏ​പ്രിൽ 16, 17 തീയതികളിൽ മലപ്പുറത്തും 19, 20 തീയതികളിൽ കണ്ണൂരും മേയ് 7, 8 തീയതികളിൽ കൊച്ചിയിലും 18, 19 തീയതികളിൽ കൊല്ലത്തും എജുകഫെ അരങ്ങേറും. സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EducafeKerala's largest education and career fair
News Summary - Kerala's largest education and career fair; Think Positive, with Educafé
Next Story