കേരള വാഴ്സിറ്റി വാർത്തകൾ
text_fieldsകമ്യൂണിറ്റി ക്വോട്ട പ്രവേശനം
തിരുവനന്തപുരം: കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് അതത് വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്‌പോട്ട് അലോട്ട്‌മെന്‍റ് നടത്തുന്നു.
തിരുവനന്തപുരം മേഖലയിലെ കോളജുകളിലേക്ക് ഒക്‌ടോബര്‍ 21ന് പാളയം സെനറ്റ് ഹാളിലും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട മേഖലകളിലെ കോളജുകളിൽ ഒക്‌ടോബര്‍ 22ന് കൊല്ലം എസ്.എന്‍ കോളജിലും പ്രവേശനം നടത്തും. കമ്യൂണിറ്റി ക്വോട്ട അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യതയും ജാതിയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 10ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം.
രജിസ്‌ട്രേഷന്‍ സമയം എട്ടു മുതൽ 10 വരെ. ഏതെങ്കിലും കാരണത്താല്‍ ഹാജരാകാന്‍ സാധിക്കാത്ത വിദ്യാർഥികള്‍ക്ക് സാക്ഷ്യപത്രം നല്‍കി രക്ഷാകര്‍ത്താവിനെ അയക്കാം.
വിവിധ മേഖലകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കോളജുകളുടെ വിവരം, സീറ്റൊഴിവ് എന്നിവ http://admissions.keralauniversity.ac.in ൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

