Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുതലമുറ പ്രോഗ്രാമുകളും നവീന ആശയങ്ങളുമായി കേരള സർവകലാശാല ബജറ്റ്

text_fields
bookmark_border
40 ഒരുവര്‍ഷ പി.ജി കോഴ്സുകള്‍
പുതുതലമുറ പ്രോഗ്രാമുകളും നവീന ആശയങ്ങളുമായി കേരള സർവകലാശാല ബജറ്റ്
cancel

തിരുവനന്തപുരം: പുതിയ കോഴ്സുകളും എ.ഐ സാങ്കതിക വിദ്യകളുടെ സാധ്യത മുന്നിൽകണ്ടുള്ള നൂതന പുതുതലമുറ കോഴ്സുകളും അടക്കം നവീന ആശയങ്ങളുമായി കേരള സർവകലാശാല ബജറ്റ്. സര്‍വകലാശാല പഠന ഗവേഷണവകുപ്പുകളില്‍ 40 ഒരുവര്‍ഷ പി.ജി കോഴ്സുകള്‍ ആരംഭിക്കും. എ.ഐ അധിഷ്ഠിതവും പുതുതലമുറ കോഴ്സുകളാണ് ആരംഭിക്കുക. സംബന്ധിച്ച് വിദഗ്‌ധരുമായി ചേര്‍ന്ന് സിലബസും പ്രോഗ്രാം ഫ്രെയിംവര്‍ക്കും തയാറാക്കും.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നീക്കിവെക്കും. സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജുക്കേഷന് കീഴില്‍ അഞ്ച് പി.ജി ഡിപ്ലോമ കോഴ്സുകള്‍ തുടങ്ങാന്‍ 20 ലക്ഷം രൂപ വകയിരുത്തി. 2026- 27 സാമ്പത്തിക വർഷം 888.33 കോടി വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് സിൻഡിക്കറ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ ജി. മുരളീധരൻ അവതരിപ്പിച്ചത്. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

മറ്റ് പ്രധാന പദ്ധതികള്‍

• പി.കെ. റോസി സെന്റര്‍ ഫോര്‍ സിനിമ ആര്‍ക്കൈവ് ആരംഭിക്കാന്‍ നാലുലക്ഷം

• സർവേ റിസര്‍ച്ച് സെന്റര്‍ പുനഃസംഘടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പേരുനല്‍കും

• നിർമിതബുദ്ധിയുടെ സഹായത്തില്‍ ഹൃദയാഘാത നിര്‍ണയ ഗവേഷണത്തിന് 20 ലക്ഷം

• സെന്റര്‍ ഓഫ് റെയര്‍ എര്‍ത്ത് ആന്‍ഡ് അ‍ഡ്വാന്‍സ്ഡ് മെറ്റീയരില്‍ കേന്ദ്രത്തിന് 15 ലക്ഷം

• പാന്‍ക്രിയാസ് കാന്‍സര്‍ നിര്‍ണയ ഗവേഷണത്തിന് 20 ലക്ഷം

• കൊല്ലത്ത് പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരു കോടി

• വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് സര്‍ട്ടിഫിക്കറ്റ് കോഴ്സ്

•വയോധികരായ സ്ത്രീകളുടെ ജീവിത നിലവാരം വിലയിരുത്തുന്ന പഠനത്തിന് അനുമതി

•നാനോടെക്നോളജിയിലൂടെ നൂതന ജൈവവളം നിർമിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala University budget with new generation programs and innovative ideas
Next Story