കെ-ടെറ്റിന് അപേക്ഷ നവംബർ 17വരെ; രജിസ്ട്രേഷൻ തുടങ്ങി
text_fieldsതിരുവനന്തപുരം: അധ്യാപക യോഗ്യത നിർണയ പരീക്ഷയായ കെ-ടെറ്റിന് നവംബർ 17 വരെ അപേക്ഷിക്കാം. ലോവർപ്രൈമറി വിഭാഗം, അപ്പർപ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾതലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷയാണ് കെ-ടെറ്റ് (കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്). പരീക്ഷക്ക് ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം.
ktet.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്‌ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്ബാങിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്‌ക്കാവുന്നതാണ്.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ എന്നിവ ktet.kerala.gov.in, pareekshabhavan.kerala.gov.in എന്നിവയിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുപ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചുകഴിഞ്ഞാൽ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കില്ല.
അഡ്മിറ്റ് കാർഡ് ഡിസംബർ 20ന് ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29നും 30നുമാണ് കെ.ടെറ്റ് പരീക്ഷ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

