കേരള ബിരുദാനന്തര ബിരുദ പ്രവേശനം: രജിസ്ട്രേഷന് ആഗസ്റ്റ് 10 വരെ
text_fieldsതിരുവനന്തപുരം: കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി, ഐ.എച്ച്.ആര്.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2022-'23 അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് (https://admissions.keralauniversity.ac.in) 2022 ആഗസ്റ്റ് 10 വരെ നീട്ടി.
അതിശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം. നിലവില്‍ രജിസ്ട്രേഷന് നടത്തിക്കഴിഞ്ഞ വിദ്യാർഥികള്‍ക്ക് പേര്, ജനനത്തീയതി, അക്കാദമിക് വിവരങ്ങള്‍, കോളജുകളുടെയും കോഴ്സുകളുടെയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് അവരവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

