തിരുവനന്തപുരം: ഒഡെപെക് മുഖേന യു.കെയിലേക്ക് പോകാനാഗ്രഹിക്കുന്ന സര്‍ക്കാര്‍ നഴ്സ ുമാര്ക്ക് മൂന്നു വര്‍ഷം അവധി അനുവദിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. യു.കെ നഴ്സു മാര്‍ക്കുള്ള രജിസ്ട്രേഷെൻറ യോഗ്യതയായ ഐ.ഇ. എല്‍.ടി.എസ്, ഒ.ഇ.ടി പരീക്ഷകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവുവരുത്താൻ അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഴ്സുമാര്‍ക്കായി ഒഡെപെക് സംഘടിപ്പിച്ച സൗജന്യ യു.കെ. റിക്രൂട്ട്മെൻറ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു തൊഴില്‍മേഖലകളിലേക്കും റിക്രൂട്ട്മെൻറ് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹെല്‍ത്ത് എജുക്കേഷന്‍ ഇംഗ്ലണ്ട് പ്രതിനിധി എഡ്റോസ്, ഓപറേഷന്‍സ് ആൻഡ് സപ്ലൈ മാനേജര്‍ വെയ്ന്‍ ബെൻറലൂ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.യു.കെയിലെ വിവിധ ആശുപത്രികളിലായി നഴ്സുമാരുടെ 45,000ത്തോളം ഒഴിവുണ്ടെന്ന് എഡ്റോസ് പറഞ്ഞു. ഒഡെപെക് ചെയര്മാന് എന്‍. ശശിധരന് നായര്‍, ഡോ.ആര്. ലത, ഡോ. സലീനാ ഷാ, പ്രസന്നകുമാരി, ഒഡെപെക് എം.ഡി അനൂപ് കെ.എ എന്നിവര്‍ പ്രസംഗിച്ചു.