തിരുവനന്തപുരം: ഈ വർഷത്തെ നീറ്റ് പരീക്ഷക്കുള്ള കോവിഡ് മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ പുറത്തിറക്കി. പരീക്ഷ എഴുതാനായി വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനത്ത് നിന്നോ കേരളത്തിൽ എത്തുന്ന വിദ്യാർഥികൾ നിർബന്ധമായും 14 ദിവസം നിരീക്ഷണത്തിൽ കഴിയണം.
വിദേശത്ത് നിന്ന് എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. നിരീക്ഷണത്തിൽ ഉള്ളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയിൻമെന്‍റ് സോൺ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കായി പ്രത്യേക ക്ലാസ് മുറികളിൽ ഇരിപ്പിടം തയാറാക്കണം.
പരീക്ഷാ നടത്തിപ്പുകാർ മാസ്കും കൈയ്യുറയും ധരിക്കണമെന്നും പരീക്ഷാ കേന്ദ്രങ്ങൾക്ക് നൽകിയ നിർദേശങ്ങളിൽ പറയുന്നു.