Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേരള എൻജിനീയറിങ്...

കേരള എൻജിനീയറിങ് പ്രവേശനപരീക്ഷ; മുംബൈ കേന്ദ്രം ഉപേക്ഷിച്ചേക്കും

text_fields
bookmark_border
കേരള എൻജിനീയറിങ് പ്രവേശനപരീക്ഷ; മുംബൈ കേന്ദ്രം ഉപേക്ഷിച്ചേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക്​ മും​ബൈ​യി​ലെ പ​രീ​ക്ഷ​കേ​ന്ദ്രം ഉ​പേ​ക്ഷി​ച്ചേ​ക്കും.

മും​ബൈ കേ​ന്ദ്രം ഉ​പേ​ക്ഷി​ക്കാ​ൻ പ്രോ​സ്​​പെ​ക്​​ട​സ്​ പ​രി​ഷ്​​ക​ര​ണ​സ​മി​തി​യോ​ഗം സ​ർ​ക്കാ​റി​നോ​ട്​ ശി​പാ​ർ​ശ​യും ചെ​യ്​​തു. ക​ഴി​ഞ്ഞ​വ​ർ​ഷം മും​ബൈ​യി​ൽ പ​രീ​ക്ഷ ന​ട​ത്താ​ൻ അ​നു​ഭ​വ​പ്പെ​ട്ട പ്ര​യാ​സ​ത്തി​െൻറ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ കേ​ന്ദ്രം വേ​ണ്ടെ​ന്ന ആ​ലോ​ച​ന ഉ​യ​ർ​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യി​രു​ന്ന മും​ബൈ​യി​ൽ പ​രീ​ക്ഷ ന​ട​ക്കു​ന്ന ദി​വ​സം വ​രെ പൊ​ലീ​സ്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല.

അ​വ​സാ​ന​നി​മി​ഷ​മാ​ണ്​ പൊ​ലീ​സ്​ അ​നു​മ​തി ല​ഭി​ച്ച​ത്. മും​ബൈ​ക്ക്​ പു​റ​മെ ഡ​ൽ​ഹി​യി​ലും ദു​ബൈ​യി​ലു​മാ​ണ്​ സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്ത്​ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്. സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​വ​ണ ഇ​തി​ന്​ പു​റ​മെ കേ​ര​ള​ത്തി​ലെ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു കേ​ന്ദ്രം കൂ​ടി അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി​വ​രും.

ഏ​തെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​ന്​ ത​ട​സ്സം നേ​രി​ട്ടാ​ൽ ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​ക്ക്​ ഹാ​ജ​രാ​കേ​ണ്ടി​വ​രും. ക​ഴി​ഞ്ഞ​വ​ർ​ഷം ഡ​ൽ​ഹി​യി​ൽ പ​രീ​ക്ഷ​കേ​ന്ദ്രം നി​ശ്ച​യി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പി​ന്നീ​ട്​ ഫ​രീ​ദാ​ബാ​ദി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു.

ദു​ബൈ​യി​ലും പ​രീ​ക്ഷ​ന​ട​ത്തി​പ്പി​ന്​ പ്ര​ശ്​​നം നേ​രി​ട്ടി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​റ്റൊ​രു കേ​ന്ദ്രം കൂ​ടി അ​പേ​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ൽ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ശി​പാ​ർ​ശ ചെ​യ്​​ത​ത്.

സം​സ്ഥാ​ന​ത്തി​ന്​ പു​റ​ത്തു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ല​യാ​ളി​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​റ​മെ മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​താ​റു​ണ്ട്.

ജൂ​ൺ 20ന്​ ​രാ​വി​ലെ​യും ഉ​ച്ച​ക്ക്​ ശേ​ഷ​വു​മാ​യി പ​രീ​ക്ഷ ന​ട​ത്താ​നാ​യി​രു​ന്നു​ സ​മി​തി​ശി​പാ​ർ​ശ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Engineering Entrance
News Summary - Kerala Engineering Entrance Examination; uncertainty about other state centers
Next Story