കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രിൽ 20, 21 തീയതികളിൽ
text_fieldsതിരുവനന്തപുരം: 2020ലെ കേരള എൻജിനീയറിങ് പ്രവേശനപരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏ പ്രിൽ 20ന് പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും 21ന് പേപ്പർ രണ്ട് മാത്തമാറ്റി ക്സ് പരീക്ഷയും നടക്കും. രാവിലെ പത്ത് മുതൽ 12.30 വരെയാണ് പരീക്ഷ സമയം.
സംസ്ഥാനത്തെ വിവിധ എൻജിനീയറിങ് കോഴ്സുകളിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സംസ്ഥാന പ്രവേശന പരീക്ഷ കമീഷണർ നടത്തുന്ന എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതി നിശ്ചിതയോഗ്യത നേടിയിരിക്കണം. പ്രവേശന പരീക്ഷ സംബന്ധിച്ച വിശദ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും.
മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി) 2020 മേയ് മൂന്നിനാണ് നടത്തുന്നത്. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷക്ക് ഡിസംബർ രണ്ട് മുതൽ 31 വരെ അപേക്ഷിക്കാം. നീറ്റ് പരീക്ഷ റാങ്ക് അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിലെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ പ്രവേശനം.
