ക​ര​ട്​ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ വ്യ​വ​സ്ഥ​ക്കെ​തി​രെ കേ​ര​ളം 

  • അഫിലിയേറ്റിങ്​ സ​മ്പ്രദായം അവസാനിപ്പിക്കാൻ നീക്കം

  • സംവരണ കാര്യത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിൽ മൗനം

23:14 PM
27/10/2019
teacher

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​ഫി​ലി​യേ​റ്റി​ങ്​ സ​​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​റി​​െൻറ ക​ര​ട്​ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ വ്യ​വ​സ്ഥ​ക്കെ​തി​രെ കേ​ര​ളം. ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​െൻറ ക​ര​ടി​ൽ അ​ഭി​പ്രാ​യ​മ​റി​യി​ച്ചു​ള്ള ക​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സം​വ​ര​ണ​ത​ത്വ​ങ്ങ​ളെ​ക്കു​റി​ച്ച് ക​ര​ട്​ ന​യം മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ കേ​ര​ളം, ഇ​ത്​ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം മെ​റി​റ്റ്/ സം​വ​ര​ണ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. 

സം​സ്ഥാ​ന​ങ്ങ​ളു​ടെ ഫെ​ഡ​റ​ൽ അ​ധി​കാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ളെ മാ​ത്ര​മേ പി​ന്തു​ണ​ക്കൂ​വെ​ന്ന് കേ​ര​ളം വ്യ​ക്ത​മാ​ക്കി.  സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ വി​ദ്യാ​ഭ്യാ​സ ഘ​ട​ന​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ക​ര​ട് ന​യ​ത്തി​ലെ പ​ല ശി​പാ​ർ​ശ​ക​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഉ​ന്ന​ത സ​മി​തി​ക​ളി​ൽ സം​സ്ഥാ​ന പ്രാ​തി​നി​ധ്യം ഇ​ല്ലാ​ത്ത ഘ​ട​ന അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ത്​ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.  

അ​ഫി​ലി​യേ​റ്റി​ങ്​ സ​​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​ന്ന​ത്​ മ​തി​യാ​യ ച​ർ​ച്ച​ക​ളും സ​മ​യ​വു​മെ​ടു​ത്താ​ണ്​ ചെ​േ​​യ്യ​ണ്ട​ത്. ക​ര​ട്​ ന​യ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കി​യാ​ൽ വി​ദ്യാ​ഭ്യാ​സ ​േമ​ഖ​ല​യി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കും. 

കോ​ള​ജു​ക​ൾ നി​ല​വി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്യു​ന്ന രീ​തി നി​ർ​ത്ത​ലാ​ക്കു​ക​യും പ​ക​രം ഇ​വ സ്വ​യം​ഭ​ര​ണ കോ​ള​ജു​ക​ളും ഭാ​വി​യി​ൽ മി​ക​വി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​ക്കി മാ​റ്റ​ണ​മെ​ന്നു​മാ​യി​രു​ന്നു ഡോ. ​ക​സ്തൂ​രി രം​ഗ​ൻ അ​ധ്യ​ക്ഷ​നാ​യി സ​മ​ർ​പ്പി​ച്ച ക​ര​ട് ന​യ​ത്തി​ലെ ശി​പാ​ർ​ശ. ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജു​ക​ൾ​ക്ക് ഇൗ ​രീ​തി​യി​ലു​ള്ള മാ​റ്റം സാ​ധ്യ​മാ​കി​ല്ല. 
ഇൗ ​മാ​റ്റം സാ​ധ്യ​മാ​കാ​ത്ത കോ​ള​ജു​ക​ളെ തൊ​ഴി​ല​ധി​ഷ്ഠി​ത വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​ക്ക​ണ​മെ​ന്നാ​ണ് ക​ര​ട് ന​യ​ത്തി​ലെ ശി​പാ​ർ​ശ. ഇ​തു​വ​ഴി ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള മാ​ർ​ഗം അ​ട​ഞ്ഞു​പോ​കു​മെ​ന്നും അ​ത് പു​തി​യ ത​ല​മു​റ​യെ ബാ​ധി​ക്കു​മെ​ന്നും കേ​ര​ളം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. 

അ​ഫി​ലി​യേ​റ്റി​ങ് സ​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കി​യാ​ൽ എ​സ്.​സി/ എ​സ്.​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ശ്വ​വ​ത്​​കൃ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളെ ബാ​ധി​ക്കും. നി​ല​വി​ലു​ള്ള ത്രി​വ​ത്സ​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് പ​ക​രം സം​യോ​ജി​ത കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തെ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ച കേ​ര​ളം, ഇ​ത്ത​രം കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത്​ ആ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 
സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ഹി​ക്കാ​നാ​കാ​ത്ത രീ​തി​യി​ലെ നി​ക്ഷേ​പം ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ളാ​ണ് ക​ര​ട് ന​യ​ത്തി​ലു​ള്ള​ത്. ഇ​തി​െൻറ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​യി​ൽ​വെ​ക്ക​രു​തെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ടു​ന്നു.

Loading...
COMMENTS