Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തെ 32 വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കേരളവും; മുന്നറിയിപ്പ് നൽകി യു.ജി.സി

text_fields
bookmark_border
പട്ടികയിൽ 12 എണ്ണവുമായി ഡൽഹി ഒന്നാമത്
രാജ്യത്തെ 32 വ്യാജ സർവകലാശാലകളുടെ പട്ടികയിൽ കേരളവും; മുന്നറിയിപ്പ് നൽകി യു.ജി.സി
cancel

ന്യൂഡൽഹി: രാജ്യത്തെ 12 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന 32 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മീഷൻ (യു.ജി.സി). ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടരുതെന്നും വിദ്യാർത്ഥികൾക്ക് യു.ജി.സി മുന്നറിയിപ്പ് നൽകി.

രാജ്യതലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത്. 12 എണ്ണമാണ് അവിടെ പ്രവർത്തിക്കുന്നത്. നാല് വ്യാജ സർവകലാശാലകളുമായി ഉത്തർപ്രദേശാണ് തൊട്ടുപിറകിൽ. ആന്ധ്രാപ്രദേശ്, കർണാടക, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും രണ്ട് വീതം വ്യാജ സർവകലാശാലകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ (ഐ.ഐ.യു.പി.എം) കോഴിക്കോട്, സെന്റ് ജോൺസ് യൂണിവേഴ്സിറ്റി എന്നിവയാണ് വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ഈ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അംഗീകാരമില്ലെന്നും ഉന്നത വിദ്യാഭ്യാസത്തിനോ ജോലി ആവശ്യങ്ങൾക്കോ ഇവ ​​ഉപയോഗിക്കാൻ കഴിയില്ലെന്നും യു.ജി.സി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala also in the list of 32 fake universities in the country; UGC warns
Next Story