Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്കാദമിക-സാംസ്കാരിക സഹകരണം ശക്തിപ്പെടുത്താൻ കേരളവും അൽ അസ്ഹറും

text_fields
bookmark_border
ടി.പി. അഷ്‌റഫ്‌ അലി എം.എൽ.എ ഡോ. നഹ്‌ല അൽ-സായിദിയുമായി കൂടിക്കാഴ്ച നടത്തി
അക്കാദമിക-സാംസ്കാരിക സഹകരണം ശക്തിപ്പെടുത്താൻ കേരളവും അൽ അസ്ഹറും
cancel

കെയ്റോ / തിരുവനന്തപുരം: അക്കാദമിക, ശാസ്ത്ര, സാംസ്കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടി.പി.അഷ്‌റഫ്‌ അലി എം.എൽ.എ അൽ-അസ്ഹർ ഗ്രാൻഡ് ഇമാമിന്റെ വിദേശകാര്യ ഉപദേഷ്ടാവും അന്താരാഷ്ട്ര വിദ്യാർഥി വിദ്യാഭ്യാസ വികസന കേന്ദ്രം (ഐ.ഇ.ഡി.സി) തലവയുമായ ഡോ. നഹ്‌ല അൽ-സായിദിയുമായി കൂടിക്കാഴ്ച നടത്തി. കെയ്റോയിലെ അൽ-അസ്ഹർ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

ഇന്ത്യയും ഈജിപ്തും തമ്മിലുള്ള വിദ്യാഭ്യാസ-സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുക, അൽ-അസ്ഹറിന്റെ സമഗ്രമായ വിദ്യാഭ്യാസ മാതൃക പ്രയോജനപ്പെടുത്തുക, വിദ്യാർഥികൾ അഭിമുകീകരിക്കുന്ന വിസയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ എത്രെയും പെട്ടെന്ന് തന്നെ രമ്യമാക്കി തീർക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു കൂടിക്കാഴ്ച.

അൽ-അസ്ഹർ സർവ്വകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും ഉന്നതപഠനം നടത്തുന്ന മലയാളി വിദ്യാർഥികളുടെ ക്ഷേമം, അക്കാദമിക പുരോഗതി, താമസ-പഠന സൗകര്യങ്ങൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയേബിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മികച്ച അക്കാദമിക അന്തരീക്ഷവും പിന്തുണയും ഉറപ്പാക്കാൻ അൽ-അസ്ഹർ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. നഹ്‌ല അൽ-സായിദി ഉറപ്പുനൽകി.

ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ അക്കാദമിക വിനിമയ പരിപാടികൾക്ക് തുടക്കം കുറിക്കുന്ന കാര്യവും പരിഗണനയിലുണ്ടന്നു ഡോ. നഹ്‌ല പറഞ്ഞു. കേരള നോളജ് വാലി, ഗ്ലോബൽ ജോബ് വാച്ച് ടവർ തുടങ്ങിയ കേരള ഉന്നത വിദ്യാഭ്യാസ പദ്ധതികളെ കുറിച്ചും ചർച്ച ചെയ്തു. ഇജിപ്ത് കെ.എം.സി.സി പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala-Al Azhar academic ties
Next Story