കീം: അപാകത പരിഹരിക്കാനുള്ള തീയതി നീട്ടി
text_fieldsതിരുവനന്തപുരം: 2026-’27 അധ്യയന വർഷത്തെ ‘കീം’ പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപാകതകൾ പരിഹരിക്കുന്നതിനുമുള്ള അവസാന തീയതി മേയ് 17 വൈകിട്ട് ആറ് മണി വരെ നീട്ടി.
വിശദവിവരങ്ങൾക്ക് www.cee.kerala.gov.in ൽ ഏപ്രിൽ 27ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. വിശദ വിവരങ്ങൾക്ക് ഫോൺ : 0471-2332120.
ആർ.സി.സിയിൽ ഒഴിവ്
തിരുവനന്തപുരം റീജ്യനൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ / സീനിയർ റസിഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 23. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
വനിത കമീഷനിൽ ഡെപ്യൂട്ടേഷൻ
കേരള വനിത കമീഷനിൽ നിലവിൽ ഒഴിവുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവിസിൽ സമാന തസ്തികയിൽ (39,300-83,000) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിത കമീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം - 695004 എന്ന വിലാസത്തിൽ മേയ് 25നകം ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

