Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

text_fields
bookmark_border
keam
cancel

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ (KEAM) റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് ഒരു മണിക്ക് എറണാകുളം ഇടപ്പള്ളി പി.ഡബ്ല്യൂ.ഡി ഗസ്റ്റ് ഹൗസിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഫലപ്രഖ്യാപനം നടത്തും.

കീമിന്റെ ഫലം കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനം പിന്നീട് മാറ്റിവെക്കുകയായിരുന്നു. സി.ബി.എസ്.ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മറ്റൊരു ദിവസം ഫലപ്രഖ്യാപനം നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയോടെയാണ് സി.ബി.എസ്.ഇ പ്ലസ് ടു പുനർ മൂല്യനിർണയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. തുടർന്ന് മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന നിരവധി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചായിരുന്നു ഫലപ്രഖ്യാപനം മാറ്റിവെച്ചത്.

എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പുവരുത്തുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി റോജി എം. ജോൺ പ്രതികരിച്ചിരുന്നു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് പ്രശ്നം ഉടനടി പരിഹരിക്കാൻ പരീക്ഷ കമീഷണർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - keam exam result release on saturday
Next Story