Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കീം: പുതിയ റാങ്ക് പട്ടികയ്ക്ക് സ്‌റ്റേയില്ല; ഈ വർഷം ഇടപെടില്ലെന്ന് സുപ്രീം കോടതി, അപ്പീലിനില്ലെന്ന് സംസ്ഥാന സർക്കാർ

text_fields
bookmark_border
കീം: പുതിയ റാങ്ക് പട്ടികയ്ക്ക് സ്‌റ്റേയില്ല; ഈ വർഷം ഇടപെടില്ലെന്ന് സുപ്രീം കോടതി, അപ്പീലിനില്ലെന്ന് സംസ്ഥാന സർക്കാർ
cancel

ന്യൂ​ഡ​ല്‍ഹി: കീം ​പ്ര​വേ​ശ​ന പ​രീ​ക്ഷ റാ​ങ്ക് പ​ട്ടി​ക റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കി​ല്ലെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ച​തോ​ടെ വി​ധി സ്​​റ്റേ ചെ​യ്യ​ണ​മെ​ന്ന കേ​ര​ള സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം ജ​സ്റ്റി​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, എ.​എ​സ്. ച​ന്ദു​ർ​ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് ത​ള്ളി. ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പു​തു​ക്കി​യ റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി. ആ​ദ്യ​മി​റ​ക്കി​യ റാ​ങ്ക് പ​ട്ടി​ക പ്ര​കാ​രം പ്ര​വേ​ശ​നം നേ​ടാ​നു​ള്ള കേ​ര​ള സി​ല​ബ​സി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ നീ​ക്ക​ത്തി​ന് ഇ​ത് തി​രി​ച്ച​ടി​യു​മാ​യി.

ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ കേ​ര​ള സി​ല​ബ​സി​ൽ പ​ഠി​ച്ച 12 വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി നാ​ലാ​ഴ്ച ക​ഴി​ഞ്ഞ് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യ സു​പ്രീം​കോ​ട​തി ഇ​തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ.​ഐ.​സി.​ടി.​ഇ ആ​ഗ​സ്റ്റ് 14നു​ള്ളി​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​​​ണ്ടെ​ന്നും അ​പ്പീ​ല്‍ ന​ല്‍കി​യാ​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ വൈ​കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ജ​യ്ദീ​പ് ഗു​പ്ത ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് സ​മീ​ക​ര​ണം സം​ബ​ന്ധി​ച്ച് കേ​ര​ള സി​ല​ബ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച വി​ഷ​യം കേ​ര​ളം അം​ഗീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ ബോ​ധി​പ്പി​ച്ചു. കേ​ര​ള സി​ല​ബ​സ് പ​ഠി​ച്ച വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​വ​ശ്യ​ത്തോ​ട് പൂ​ര്‍ണ​മാ​യും യോ​ജി​ക്കു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ വാ​ദം കേ​ള്‍ക്ക​ല്‍ അ​ത്യാ​വ​ശ്യ​മാ​ണ്. അ​വ​ർ നേ​രി​ടു​ന്ന​ത് അ​നീ​തി​യാ​ണ്.

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ അ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി കേ​ര​ളം കൈ​ക്കൊ​ള്ളും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ വൈ​കി​യേ​ക്കു​മെ​ന്ന​തു​കൊ​ണ്ടാ​ണ് മാ​റ്റി​യ ന​യം ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കി​ക്കി​ട്ടാ​ൻ അ​പ്പീ​ൽ ന​ൽ​കാ​ത്ത​ത് -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ത​ട​സ്സ​പ്പെ​ടു​മെ​ന്ന​തി​നാ​ൽ സ്‌​റ്റേ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് വി​ഷ​യ​ത്തി​ൽ നാ​ലാ​ഴ്ച​ക്ക് ശേ​ഷം വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന​ത്തി​നു​ള്ള കീം ​റാ​ങ്ക് പ​ട്ടി​ക​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന മാ​റ്റം റ​ദ്ദാ​ക്കി​യ കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​ന്നു​ണ്ടോ എ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​മോ എ​ന്ന​റി​ഞ്ഞ ശേ​ഷ​മേ അ​നു​കൂ​ല​വും പ്ര​തി​കൂ​ല​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ്രോസ്പെക്ടസ് ഭേദഗതിചെയ്ത ശേഷം പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റ് ഹൈകോടതി റദ്ദാക്കിയതിനെതിരെ കേരള സിലബസിലെ 12 വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KEAM Admission: No stay for revised list
Next Story