Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകീം 2026; ഇന്ന് മുതൽ...

കീം 2026; ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം

text_fields
bookmark_border
കീം 2026; ഇന്ന് മുതൽ അപേക്ഷ സമർപ്പിക്കാം
cancel
Listen to this Article

സംസ്ഥാനത്തെ എൻജിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള 2026ലെ പ്രവേശനത്തിനുള്ള കീം (KEAM) അപേക്ഷകൾ ക്ഷണിച്ചു. www.cee.kerala.gov.inലെ ‘KEAM 2026 Online Application’ എന്ന ​ലി​ങ്ക് മു​ഖേ​ന ഇന്ന് മുതൽ ഈ മാസം 31ന് വൈകുന്നേരം 5.00 മണി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അ​പേ​ക്ഷ​ക​രു​ടെ എ​സ്.​എ​സ്.​എ​ൽ.​സി, ത​ത്തു​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന​ത്തീ​യ​തി, നാ​ഷ​ണാ​ലി​റ്റി, നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേഖകളും ഫോട്ടോയും ഒപ്പും അ​പേ​ക്ഷ​യോ​ടൊ​പ്പം ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

മറ്റ് യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും അപ്ലോഡ് ചെയ്യാൻ ഫെബ്രുവരി ഏഴ് വൈകുന്നേരം അഞ്ച് മണി വരെ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. ഒന്നോ അതിലധികമോ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഒരാൾക്ക് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സ​മ​ർ​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ.

കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുലേ​ക്ക് പ്രവേശനം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നിർബന്ധമായും നിശ്ചിത സമയത്തിനകം കീം അപേക്ഷ സമർപ്പിക്കുകയും ഒപ്പം നാ​ഷ​ന​ൽ ടെ​സ്റ്റി​ങ്​ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) ന​ട​ത്തു​ന്ന നീ​റ്റ് യു.​ജി 2026 പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേടുകയും വേണം.

ആർക്കിടെക്‌ചർ കോഴ്‌സിനായി അപേക്ഷിക്കുന്നവർ കീം അപേക്ഷയോടൊപ്പം കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ന​ട​ത്തു​ന്ന നാ​റ്റ പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേ​ടേ​ണ്ട​തു​മാ​ണ്. കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസിനും പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEAMentrance examEducation NewsKEAM Application
News Summary - KEAM 2026 applications can be submitted from today
Next Story