Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകീം: റീഫണ്ടിന് ബാങ്ക്...

കീം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കണം

text_fields
bookmark_border
keam
cancel

തി​രു​വ​ന​ന്ത​പു​രം: 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കീം ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക് ഫീ​സ് ഒ​ടു​ക്കി​യ​വ​രി​ൽ റീ​ഫ​ണ്ടി​ന് അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ക ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി തി​രി​കെ ന​ൽ​കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ് ഒ​ഴി​കെ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള റീ​ഫ​ണ്ട് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​ക്ക് അ​നു​വ​ദി​ക്കും.

റീ​ഫ​ണ്ടി​ന് അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ഫ​ണ്ട് ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ www.cee.kerala.gov.in ലെ ​കീം 2022- Candidate Portal എ​ന്ന ലി​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​ർ, പാ​സ്​​വേ​ഡ് എ​ന്നി​വ ന​ൽ​കി പ്ര​വേ​ശി​ച്ച് Submit Bank Account Details എ​ന്ന മെ​നു ഐ​റ്റം ക്ലി​ക്ക് ചെ​യ്ത് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ 27ന്​ ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റി​ലെ വി​ജ്ഞാ​പ​നം കാ​ണു​ക. ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 2525300.

എൽഎൽ.എം: താൽക്കാലിക പ്രവേശനം

തി​രു​വ​ന​ന്ത​പു​രം: 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എ​ൽ​എ​ൽ.​എം കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം​ഘ​ട്ട കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്റി​ലൂ​ടെ വി​വി​ധ കോ​ള​ജു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ച​തും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ എ​ൽ​എ​ൽ.​ബി അ​വ​സാ​ന സെ​മ​സ്റ്റ​ർ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​നാ​ൽ യോ​ഗ്യ​ത നേ​ടാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യി താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാം.

ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ലോ​ട്ട്മെ​ന്റ് മെ​മ്മോ​യും പ്രോ​സ്പെ​ക്ട​സ് ക്ലോ​സ് 18ൽ ​പ​റ​യു​ന്ന അ​സ്സ​ൽ രേ​ഖ​ക​ളും സ​ഹി​തം 23ന് ​വൈ​കീ​ട്ട് മൂ​ന്നു​വ​രെ പ്ര​വേ​ശ​നം നേ​ടാം. പ്രോ​സ്പെ​ക്ട​സ്, വി​ജ്ഞാ​പ​ന​ങ്ങ​ൾ എ​ന്നി​വ www.cee.kerala.gov.in ൽ.

പി.ജി ഹോമിയോ: ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ

തി​രു​വ​ന​ന്ത​പു​രം: 2022 അ​ധ്യ​യ​ന​വ​ർ​ഷം സ​ർ​ക്കാ​ർ ഹോ​മി​യോ കോ​ള​ജു​ക​ളി​ൽ ല​ഭ്യ​മാ​യ പി.​ജി ഹോ​മി​യോ കോ​ഴ്സി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​നാ​യി ഓ​ൺ​ലൈ​നാ​യി ഓ​പ്ഷ​നു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. 2022ലെ ​പി.​ജി, ഹോ​മി​യോ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രും പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും ജ​നു​വ​രി 25ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ മു​മ്പ്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ ​ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ക്ക​ണം.

1,178 എൻജിനീയറിങ് വിദ്യാർഥികൾക്ക് ഫീസിളവ്

തി​രു​വ​ന​ന്ത​പു​രം: സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ കോ​ള​ജു​ക​ളി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 1,178 വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്‌​പെ​ഷ​ൽ ഫീ​സ് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​യ​താ​യി ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ഓ​രോ സ്വാ​ശ്ര​യ കോ​ള​ജും സ​ർ​ക്കാ​റി​ന്​ ന​ൽ​കി​യ 50 ശ​ത​മാ​നം സീ​റ്റി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച നി​ർ​ധ​ന​രാ​യ 25 ശ​ത​മാ​നം കു​ട്ടി​ക​ളെ​യാ​ണ് ഫീ​സി​ള​വി​ന് പ​രി​ഗ​ണി​ച്ച​ത്. 5000 രൂ​പ​മു​ത​ൽ 25,000 രൂ​പ​വ​രെ​യു​ള്ള ഫീ​സി​ള​വാ​ണ് ല​ഭി​ക്കു​ക. ഇ​വ​ർ​ക്ക്​ സ്‌​കോ​ള​ർ​ഷി​പ് ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. 2021-22 ബാ​ച്ചി​ലെ ഫീ​സി​ള​വി​ന് അ​ർ​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക www.cee.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KEAMrefundkeam examKEAM 2023
News Summary - keam 2023; Bank account details must be submitted for refund
Next Story