തിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശനപരീക്ഷയിൽ കോട്ടയം തെള്ളകം അബാദ് റോയൽ ഗാർഡൻസിൽ കെ.എസ്. വരുണിന് ഒന്നാം റാങ്ക് (സ്കോർ 593.6776). കണ്ണൂർ മാതമംഗലം കണ്ടോന്തർ 'ഗോകുലം' ഹൗസിൽ ടി.കെ. ഗോകുൽ ഗോവിന്ദ് (591.9297) രണ്ടും മലപ്പുറം നെടിയിരുപ്പ് മുസ്ലിയാരങ്ങാടി തയ്യിൽ ഹൗസിൽ പി. നിയാസ് മോൻ (585.4389) മൂന്നും റാങ്ക് നേടി. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ ഒാൺലൈനായാണ് ഫലം പ്രഖ്യാപിച്ചത്.
ഫാർമസി പ്രവേശനപരീക്ഷയിൽ തൃശൂർ ചൊവ്വന്നൂർ കൊടുവായൂർ ടെമ്പിൾ റോഡ് പാണ്ടിയത്ത് ഹൗസിൽ അക്ഷയ് കെ. മുരളീധരൻ (469.0909) ഒന്നാം റാങ്ക് നേടി. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ എട്ടാം റാങ്കും അക്ഷയിനാണ്. കാസർകോട് പരപ്പ മാൻകോട്ടയിൽ ഹൗസിൽ ജോയൽ ജെയിംസ് രണ്ടും (468.8637) കൊല്ലം ഡീസൻറ് ജങ്ഷൻ വെട്ടിലത്താഴം 'മേലേമഠം' ആദിത്യ ബൈജു (465.2273) മൂന്നും റാങ്ക് നേടി. എൻജിനീയറിങ് പരീക്ഷയിലെ നാലാം റാങ്കും ആദിത്യക്കാണ്.