കെ.എ.എസ്​ പരീക്ഷ: 22ന്​ സ്കൂളുകൾക്ക് അവധി

19:46 PM
17/02/2020

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിഭാഗം സ്​കൂളുകളിലും കെ.എ.എസ് പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 22ന് എല്ലാ പൊതുവിദ്യാലയങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. 

പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ ​അധ്യക്ഷതയിൽ നടന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ്​ നടപടി. 

അവധിക്ക്​ പകരമുള്ള പ്രവൃത്തിദിനത്തെ കുറിച്ച്​ അറിയിപ്പ്​ പിന്നീട്​ നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്​ടറുടെ ഉത്തരവിൽ പറയുന്നു.
 

Loading...
COMMENTS