Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ.എ.എസ്​: ദേവനാരായണൻ,...

കെ.എ.എസ്​: ദേവനാരായണൻ, സവിത, രജീഷ്​ എന്നിവർ ഒന്നാം റാങ്കുകാർ

text_fields
bookmark_border
കെ.എ.എസ്​: ദേവനാരായണൻ, സവിത, രജീഷ്​ എന്നിവർ ഒന്നാം റാങ്കുകാർ
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വി​സ് (കെ.​എ.​എ​സ്) പ​രീ​ക്ഷ​യി​ലെ സ്​​ട്രീം ഒ​ന്നി​ൽ തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ പു​ല്ല​യി​ൽ സ്വ​ദേ​ശി എ.​എ​സ്. ദേ​വ​നാ​രാ​യ​ണ​ന്​ ഒ​ന്നാം റാ​ങ്ക്. തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്ന് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ് എം. ​ജോ​യ് ര​ണ്ടാം റാ​ങ്കും പാ​ലാ ചേ​ർ​പ്പു​ങ്ക​ൽ സ്വ​ദേ​ശി ആ​ൽ​ബ​ർ​ട്ട് ഏ​ബ്ര​ഹാം മൂ​ന്നാം റാ​ങ്കും നേ​ടി.

നോ​ൺ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രു​ടെ ര​ണ്ടാം സ്​​ട്രീ​മി​ൽ തൃ​ശൂ​ർ പൊ​ന്നൂ​ക്ക​ര സ്വ​ദേ​ശി സി.​എ​സ്. സ​വി​ത​ക്കാ​ണ്​ ഒ​ന്നാം റാ​ങ്ക്​. അ​ങ്ക​മാ​ലി കി​ട​ങ്ങൂ​ർ സ്വ​ദേ​ശി ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ് ര​ണ്ടാം റാ​ങ്കും തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി അ​ഫീ​ന ഗു​ലാം മൂ​ന്നാം റാ​ങ്കും നേ​ടി.

ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ​മാ​രു​ടെ മൂ​ന്നാം സ്ട്രീ​മി​ൽ പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി ര​ജീ​ഷ് ആ​ർ. നാ​ഥി​നാ​ണ്​ ഒ​ന്നാം റാ​ങ്ക്. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി അ​ജ്മ​ൽ സി. ​മൊ​യ്തീ​ൻ ര​ണ്ടാം റാ​ങ്കും തി​രു​വ​ന​ന്ത​പു​രം തി​രു​മ​ല സ്വ​ദേ​ശി ജോ​സ് തോ​മ​സ്​ മൂ​ന്നാം റാ​ങ്കും നേ​ടി. സ​പ്ലി​മെ​ന്റ​റി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടെ ഒ​ന്നാം സ്ട്രീ​മി​ൽ 100 പേ​രും ര​ണ്ടാം സ്ട്രീ​മി​ൽ 90 പേ​രും മൂ​ന്നാം സ്ട്രീ​മി​ൽ 71 പേ​രു​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exam resultExam Newsrank
News Summary - KAS: Devanarayanan, Savita, and Rajish are the first rankers
Next Story