Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ട്യൂഷൻ ഫീസ്​ 30 ശതമാനം കുറക്കണം, മറ്റ്​ ഫീസുകൾ ഈടാക്കാനും പാടില്ല; സ്വകാര്യ സ്കൂളുകളോട്​ കർണാടക സർക്കാർ
cancel
camera_alt

Representational Image

Homechevron_rightCareer & Educationchevron_rightEdu Newschevron_rightട്യൂഷൻ ഫീസ്​ 30 ശതമാനം...

ട്യൂഷൻ ഫീസ്​ 30 ശതമാനം കുറക്കണം, മറ്റ്​ ഫീസുകൾ ഈടാക്കാനും പാടില്ല; സ്വകാര്യ സ്കൂളുകളോട്​ കർണാടക സർക്കാർ

text_fields
bookmark_border

ബെംഗളൂരു: സംസ്ഥാനത്തിലെ എല്ലാ സ്വകാര്യ സ്​കൂളുകളോടും ട്യൂഷൻ ഫീസ്​ 30 ശതമാനം കുറക്കാൻ ഉത്തരവിട്ട്​ കർണാടക സർക്കാർ. കോവിഡ്​ മഹാമാരിയെ തുടർന്നാണ്​ നടപടി. സെൻറർ-സ്​റ്റേറ്റ്​ സിലബസുകൾ​ പിന്തുടരുന്ന എല്ലാ സ്വകാര്യ സ്കൂളുകളോടുമാണ്​ 2020-21 അധ്യയന വർഷത്തിൽ ട്യൂഷൻ ഫീസ്​ കുറക്കാൻ നിർദേശിച്ചിരിക്കുന്നത്​. ​മാതാപിതാക്കൾ ഇതിനകം തന്നെ മുഴുവൻ ഫീസും അടച്ചിട്ടുണ്ടെങ്കിൽ, അടുത്ത വർഷത്തേക്കുള്ള ഫീസിൽ അധിക തുക സ്കൂൾ മാനേജുമെൻറുകൾ കുറക്കണമെന്നും സർക്കാർ വ്യക്തമാക്കി.

ട്യൂഷൻ ഫീസ് കൂടാതെ വികസന ഫീസോ മറ്റ് ഫീസുകളോ ഇൗ അധ്യയന വർഷത്തിൽ ഈടാക്കാൻ പാടില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്​. ഫീസുമായി ബന്ധപ്പെട്ട്​ ഒരു വിഭാഗം രക്ഷിതാക്കൾ കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാറി​െൻറ വസതിക്ക്​ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിന്​ രണ്ടാഴ്ചയ്ക്ക് ശേഷമാണ് പുതിയ തീരുമാനം വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnataka govt​Covid 19slash fees
News Summary - Karnataka govt orders schools to slash fees for this academic year
Next Story