Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനൂതന കോഴ്‌സുകളുമായി...

നൂതന കോഴ്‌സുകളുമായി കണ്ണൂർ സർവകലാശാല

text_fields
bookmark_border
kannur university
cancel

ക​ണ്ണൂ​ർ: വി​വ​ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ജോ​ലി​സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക്ക​ണ്ട് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഐ.​ടി പ​ഠ​ന വ​കു​പ്പ് ആ​രം​ഭി​ച്ച പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സെ​ക്യൂ​രി​റ്റി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഡേ​റ്റ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ലി​റ്റി​ക്സ് കോ​ഴ്സി​ലെ ഒ​ഴി​വു​ള്ള സീ​റ്റി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി വ​കു​പ്പി​ൽ 10നു ​രാ​വി​ലെ 10ന് ​എ​ത്ത​ണം. വ്യ​ാവ​സാ​യി​ക മേ​ഖ​ല​യി​ലും വി​വ​ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലും ഒ​ട്ട​ന​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കു ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ പ​ര്യാ​പ്‌​ത​മാ​ക്കു​മെ​ന്ന​താ​ണ് ഈ ​കോ​ഴ്‌​സി​ന്റെ പ്ര​ത്യേ​ക​ത.

മെ​ഷീ​ൻ ലേ​ണി​ങ്, ഡീ​പ് ലേ​ണി​ങ്, ബി​ഗ് ഡേ​റ്റ അ​ന​ലി​റ്റി​ക്സ്, ബി​സി​ന​സ് അ​ന​ലി​റ്റി​ക്സ്, ടൈം ​സീ​രീ​സ് അ​നാ​ലി​സി​സ് എ​ന്നി​വ​യി​ൽ മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നാ​യി വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഈ ​കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ഡേ​റ്റ സ​യ​ന്റി​സ്റ്റ്, ഡേ​റ്റ അ​ന​ലി​സ്റ്റ്, ഡേ​റ്റ എ​ൻ​ജി​നീ​യ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​ണ്ട്. ഫോ​ൺ: 9544243052.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Courseskannur university
News Summary - Kannur University with advanced courses
Next Story