Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകണ്ണൂർ സർവകലാശാല പി.ജി...

കണ്ണൂർ സർവകലാശാല പി.ജി തല പാഠപുസ്തകങ്ങൾ മലയാളത്തിലും

text_fields
bookmark_border
kannur university
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര വി​ഷ​യ​ങ്ങ​ളി​ലെ പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ​യി​ലു​ള്ള പ​തി​പ്പ് ല​ഭ്യ​മാ​ക്കാ​ൻ അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​യാ​ളം വി​ഷ​യ​ത്തി​ൽ എം.​എ​ഡ് പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ല​യാ​ള​ത്തി​ൽ മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ഴു​താ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും.

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ഒ​രു മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഇ​ൻ​ട്രൊ​ഡ​ക്ട​റി കോ​ഴ്സാ​യി ബി​രു​ദ​ത​ല​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും. 2013നു​ശേ​ഷം പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ന​ൽ​കും. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ളി​ൽ ഇ​ന്റേ​ണ​ൽ മാ​ർ​ക്കി​ന്റെ കാ​ര്യ​ത്തി​ൽ റെ​ഗു​ല​ർ, പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ ത​മ്മി​ലു​ള്ള അ​ന്ത​രം ഒ​ഴി​വാ​ക്കു​ക​യും മി​നി​മം പാ​സ് മാ​ർ​ക്ക് തു​ല്യ​മാ​ക്കു​ക​യും ചെ​യ്യും.

ശ്ര​വ​ണ​വൈ​ക​ല്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​കം ഒ​ബ്ജ​ക്ടി​വ് ടൈ​പ് ചോ​ദ്യ​പേ​പ്പ​റു​ക​ൾ ത​യാ​റാ​ക്കും. ഇ​ന്ദി​ര ഗാ​ന്ധി ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും തു​ല്യ​ത ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മ​ന​സ്സി​ലാ​ക്കി​യി​രി​ക്കേ​ണ്ട ശാ​സ്ത്ര​വും ച​രി​ത്ര​വും പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കേ​ന്ദ്ര ഭ​ര​ണ​കൂ​ട ന​യം തി​രു​ത്ത​ണ​മെ​ന്നും ഇ​ത്ത​രം പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സി​ല​ബ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ പ്ര​മേ​യം പാ​സാ​ക്കി. ച​രി​ത്ര വി​ഭാ​ഗം അം​ഗം സി.​ടി. ശ​ശി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam languagetextbookskannur university
News Summary - Kannur University PG level textbooks in Malayalam also
Next Story