Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ.ടെറ്റ് ഫലം...

കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചില്ല; ഉദ്യോഗാർഥികൾക്ക് അവസരം നഷ്​ടമായി

text_fields
bookmark_border
കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചില്ല; ഉദ്യോഗാർഥികൾക്ക് അവസരം നഷ്​ടമായി
cancel

ചെ​റു​വ​ത്തൂ​ർ: കെ.​ടെ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഹൈ​സ്കൂ​ൾ അ​സി​സ്​​റ്റ​ൻ​റ്​ പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ന​ഷ്​​ട​മാ​യി.

ഹൈ​സ്കൂ​ൾ ടീ​ച്ച​ർ ഗ​ണി​ത ശാ​സ്ത്രം, നാ​ച്വ​റ​ൽ സ​യ​ൻ​സ് ത​സ്തി​ക​ക​ളി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇ​ന്നാ​ണ്. കെ. ​ടെ​റ്റ് യോ​ഗ്യ​ത കൂ​ടി​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ പി.​എ​സ്.​സി​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. പ​രീ​ക്ഷ​ഫ​ലം വൈ​കി​യ​തി​നെ തു​ട​ർ​ന്ന് അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പി.​എ​സ്.​സി അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. നി​ല​വി​ൽ 13,800 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ് ര​ണ്ട് ത​സ്തി​ക​ക​ളി​ലേ​ക്കു​മാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

വ​ർ​ഷം തോ​റും മൂ​ന്നു​പ്രാ​വ​ശ്യം ന​ട​ത്തി​വ​ന്ന കെ.​ടെ​റ്റ് പ​രീ​ക്ഷ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​റ്റ​ത്ത​വ​ണ​യാ​ണ് ന​ട​ത്തി​യ​ത്.

ഡി​സം​ബ​റി​ൽ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച കെ.​ടെ​റ്റ് പ​രീ​ക്ഷ​ക​ൾ ന​ട​ന്ന​ത് ജ​നു​വ​രി ഒ​മ്പ​ത്, 17 തീ​യ​തി​ക​ളി​ലാ​യി​രു​ന്നു. ഒ​രു മാ​സ​മെ​ങ്കി​ലും ക​ഴി​യാ​തെ ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ​രീ​ക്ഷാ ഭ​വ​‍െൻറ മ​റു​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K TET result
News Summary - K Tet result not published Candidates missed opportunity
Next Story