Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ-​ടെ​റ്റ് ഡി​സം​ബ​ർ...

കെ-​ടെ​റ്റ് ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ

text_fields
bookmark_border
K-Tet exam 2023
cancel

കേ​ര​ള​ത്തി​ൽ ലോ​വ​ർ പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്കൂ​ൾ ത​ല​ങ്ങ​ളി​ൽ അ​ധ്യാ​പ​ക​രാ​യി നി​യ​മി​ക്ക​പ്പെ​ടാ​നു​ള്ള യോ​ഗ്യ​താ​നി​ർ​ണ​യ പ​രീ​ക്ഷ​യാ​യ കെ-​ടെ​റ്റ് (കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്) ഡി​സം​ബ​ർ 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ഇ​നി പ​റ​യു​ന്ന നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ​രീ​ക്ഷ.

കാ​റ്റ​ഗ​റി- 1 ​ലോ​വ​ർ പ്രൈ​മ​റി ക്ലാ​സു​ക​ൾ, കാ​റ്റ​ഗ​റി - 2 അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ൾ, കാ​റ്റ​ഗ​റി - 3 ഹൈ​സ്കൂ​ൾ ക്ലാ​സു​ക​ൾ, കാ​റ്റ​ഗ​റി - 4 ഭാ​ഷാ അ​ധ്യാ​പ​ക​ർ- അ​റ​ബി, ഹി​ന്ദി, സം​സ്കൃ​തം, ഉ​ർ​ദു-​യു.​പി ത​ലം വ​രെ, സ്​​പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ (ആ​ർ​ട്ട് & ക്രാ​ഫ്റ്റ്, കാ​യി​ക അ​ധ്യാ​പ​ക​ർ). കെ-​ടെ​റ്റ് ചു​മ​ത​ല പ​രീ​ക്ഷാ​ഭ​വ​നാ​ണ്. പ​രീ​ക്ഷ​ഘ​ട​ന, സി​ല​ബ​സ്, അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത ഉ​ൾ​പ്പെ​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://ktet.kerala.gov.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

പ​രീ​ക്ഷ​കേ​ന്ദ്രം ഹാ​ൾ​ടി​ക്ക​റ്റി​ൽ ല​ഭ്യ​മാ​കും.ഓ​രോ കാ​റ്റ​ഗ​റി പ​രീ​ക്ഷ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 500 രൂ​പ​യും എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി/​കാ​ഴ്ച പ​രി​മി​തി വി​ഭാ​ഗ​ത്തി​ന് 250 രൂ​പ​യു​മാ​ണ് ഫീ​സ്. നെ​റ്റ് ബാ​ങ്കി​ങ്, ക്ര​ഡി​റ്റ്/​ഡ​ബി​റ്റ് കാ​ർ​ഡ് മു​ഖാ​ന്ത​രം ഫീ​സ് അ​ട​ക്കാം. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ന​വം​ബ​ർ 17 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

അ​പേ​ക്ഷി​ക്കാ​നു​ള്ള കു​റ​ഞ്ഞ യോ​ഗ്യ​ത 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു​വും ടി.​ടി.​സി/​ഡി.​എ​സ്/​ഡി.​എ​ൽ.​എ​ഡും അ​ല്ലെ​ങ്കി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും ബി.​എ​ഡ്/​ഡി.​എ​ൽ.​എ​ഡും. പ്രാ​യ​പ​രി​ധി​യി​ല്ല.

കെ-​ടെ​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​തി​ന് ജ​ന​റ​ൽ കാ​റ്റ​ഗ​റി​ക്ക് 60 ശ​ത​മാ​നം (90 മാ​ർ​ക്ക്), എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി/​ഒ.​ഇ.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 55 ശ​ത​മാ​നം (82 മാ​ർ​ക്ക്), ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം (75 മാ​ർ​ക്ക്) എ​ന്നി​ങ്ങ​നെ ക​ര​സ്ഥ​മാ​ക്ക​ണം. കെ-​ടെ​റ്റ് പ​രീ​ക്ഷ​ക്ക് നെ​ഗ​റ്റി​വ് മാ​ർ​ക്കി​ല്ല.നെ​റ്റ്, സെ​റ്റ്, എം.​ഫി​ൽ, പി​എ​ച്ച്.​ഡി, എം.​എ​ഡ് യോ​ഗ്യ​ത​ക​ൾ നേ​ടി​യ​വ​രെ കെ-​ടെ​റ്റ് പ​രീ​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും അ​പ്ഡേ​റ്റു​ക​ളും വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsK-TET Exam
News Summary - K-Tet on December 29 and 30
Next Story