Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.ടികളിലും...

ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും എൻജിനീയറിങ്​ പ്രവേശനത്തിന്​ 'ജോസ-2021'രജിസ്​ട്രേഷൻ 16 മുതൽ

text_fields
bookmark_border
ഐ.ഐ.ടികളിലും എൻ.ഐ.ടികളിലും എൻജിനീയറിങ്​ പ്രവേശനത്തിന്​ ജോസ-2021രജിസ്​ട്രേഷൻ 16 മുതൽ
cancel

ജെ.ഇ.​ഇ ​അ​ഡ്വാ​ൻ​സ്​​ഡ്​ 2021 ഫ​ലം ഒ​ക്​​ടോ​ബ​ർ 15ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ജെ.​ഇ.​ഇ മെ​യി​ൻ/​അ​ഡ്വാ​ൻ​സ്​​ഡ്​ പ​രീ​ക്ഷ​ക​ളി​ൽ റാ​ങ്ക്​ ല​ഭി​ച്ച​വ​ർ​ക്കു​ള്ള ജോ​യ​ൻ​റ്​ സീ​റ്റ് അ​ലോ​​ക്കേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ (ജോ​സ) സം​യു​ക്​​ത സീ​റ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ ന​ട​പ​ടി​ക​ൾ ഒ​ക്​​ടോ​ബ​ർ 16ന്​ ​തു​ട​രും.

ചോ​യി​സ്​ ഫി​ല്ലി​ങ്​/​ര​ജി​സ്​​േ​ട്ര​ഷ​ൻ എ​ന്നി​വ ഒ​ക്​​ടോ​ബ​ർ 16 രാ​വി​ലെ 10 മു​ത​ൽ ഒ​ക്​​ടോ​ബ​ർ 25 വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ ന​ട​ത്തും. ആ​ർ​ക്കി​ടെ​ക്​​ച​ർ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക്​ ​ഒ​ക്​​ടോ​ബ​ർ 22ന്​ ​ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ചോ​യി​സ്​ ഫി​ല്ലി​ങ്​/​ര​ജി​സ്​​ട്രേ​ഷ​ൻ, അ​ലോ​​​ക്കേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഷെ​ഡ്യൂ​ളു​ക​ളും https://josaa.nic.inൽ ​ല​ഭ്യ​മാ​ണ്.

23 ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി​ക​ൾ), 32 നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ് ഓ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​ഐ.​ടി​ക​ൾ), 26 ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഓ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​െ​എ.​ടി​ക​ൾ), 33 സ​ർ​ക്കാ​ർ ഫ​ണ്ടോ​ടു​കൂ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​​ങ്കേ​തി​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ 2021-23 വ​ർ​ഷം ന​ട​ത്തു​ന്ന അ​ണ്ട​ർ​ഗ്രാ​ജ്വേ​റ്റ്​/​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഡ്യൂ​വ​ൽ ഡി​ഗ്രി, എ​ൻ​ജി​നീ​യ​റി​ങ്​ ടെ​ക്​​നോ​ള​ജി/ ആ​ർ​ക്കി​ടെ​ക്​​ച​ർ/ പ്ലാ​നി​ങ്​ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ്​ 'ജോ​സ 2021' ഏ​കീ​കൃ​ത സീ​റ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ ന​ട​പ​ടി​ക​ൾ.

ജോ​സ അ​ലോ​ക്കേ​ഷ​​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സു​ക​ളും സീ​റ്റു​ക​ളും വെ​ബ്​​സൈ​റ്റി​ലു​ണ്ടാ​വും. സ്​​ഥാ​പ​ന​ങ്ങ​ളും കോ​ഴ്​​സു​ക​ളും അ​ട​ങ്ങി​യ ഓ​പ്​​ഷ​നു​ക​ൾ https://josaa.nic.inൽ ​ര​ജി​സ്​​റ്റ​ർ ചെ​യ്യാം. റാ​ങ്ക്​ നി​ല കൂ​ടി പ​രി​ഗ​ണി​ച്ചു​വേ​ണം ഓ​പ്​​ഷ​നു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡ്​ 2021 റാ​ങ്ക്​​ ജേ​താ​ക്ക​ൾ​ക്ക്​ ഐ.​ഐ.​ടി കോ​ഴ്​​സു​ക​ളി​ലേ​ക്കും ജെ.​ഇ.​ഇ മെ​യി​ൻ 2021ൽ ​റാ​ങ്ക്​ നേ​ടി​യ​വ​ർ​ക്ക്​ എ​ൻ.​ഐ.​ടി​ക​ൾ, ഐ.​ഐ.​ഐ.​ടി​ക​ൾ, കേ​ന്ദ്ര ഫ​ണ്ടോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റ്​ സാ​​ങ്കേ​തി​ക സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കോ​ഴ്​​സു​ക​ളി​ലേ​ക്ക് ഓ​പ്​​ഷ​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഒ​ക്​​ടോ​ബ​ർ 2​5 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ​യാ​ണ്​ ഇ​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ക.

ഒ​ക്​​ടോ​ബ​ർ 21 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ​യു​ള്ള ര​ജി​സ്​​റ്റ​ർ ചെ​യ്​​ത ഓ​പ്​​ഷ​നു​ക​ൾ പ​രി​ഗ​ണി​ച്ച്​ ഒ​ക്​​ടോ​ബ​ർ 22ന്​ ​രാ​വി​ലെ 10 മ​ണി​ക്ക്​ ആ​ദ്യ മോ​ക്​​ സീ​റ്റ്​ അ​ലോ​ക്കേ​ഷ​ൻ പ​ട്ടി​ക​യും ഒ​ക്​​ടോ​ബ​ർ 23 വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​വ​രെ​യു​ള്ള ര​ജി​സ്​​ട്രേ​ഷ​നു​ക​ൾ പ​രി​ഗ​ണി​ച്ച്​ ഒ​ക്​​ടോ​ബ​ർ 24 രാ​വി​ലെ 10 മ​ണി​ക്ക്​ ര​ണ്ടാ​മ​ത്തെ മോ​ക്​​ സീ​റ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കും. പ്ര​വേ​ശ​ന സാ​ധ്യ​ത​ക​ള​റി​യാ​ൻ ഇ​ത്​ സ​ഹാ​യ​ക​മാ​വും.

ഒ​ക്​​ടോ​ബ​ർ 25 വൈ​കീ​ട്ട്​ അ​ഞ്ച​ു​മ​ണി​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​ടെ ഡേ​റ്റാ/​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ഒ​ക്​​ടോ​ബ​ർ 27 രാ​വി​ലെ 10 മ​ണി​ക്ക്​ ആ​ദ്യ​റൗ​ണ്ട്​ സീ​റ്റ്​ അ​ലോ​ട്ട്​​മെ​ൻ​റ്​ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​താ​ണ്. മൊ​ത്തം ആ​റ്​ അ​ലോ​ട്ട്​​മെ​ൻ​റു​ക​ളാ​ണ്​ ജോ​സ ഇ​ക്കു​റി ന​ട​ത്തു​ക. ഓ​ൺ​ലൈ​ൻ റി​പ്പോ​ർ​ട്ടി​ങ്, ഫീ​സ്​ പേ​യ്​​മെ​ൻ​റ്, ഡോ​ക്യു​​മെ​ൻ​റ്​ അ​പ്​​ലോ​ഡ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഡ്​​മി​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITnitJose-2021
News Summary - ‘Jose-2021’ Registration for Engineering Admission in IITs and NITs from 16th
Next Story