നീലിറ്റിൽ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും വർക്കിങ് പ്രഫഷനലുകൾക്കുമായി നടത്തുന്ന വിവിധ പി.ജി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓൺലൈനായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
പി.ജി ഡിപ്ലോമ (24 ആഴ്ച/720 മണിക്കൂർ)-ഡേറ്റ അനലിറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ സിസ്റ്റം ഡിസൈൻ. കോഴ്സ് നവംബർ 28 മുതൽ.
സർട്ടിഫിക്കറ്റ് കോഴ്സ് (നാല് ആഴ്ച/100 മണിക്കൂർ) -കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ -ജനുവരി ഒമ്പതുമുതൽ.
സർട്ടിഫിക്കറ്റ് കോഴ്സുകൾ -(ആറ് ആഴ്ച/നാല് ആഴ്ച/രണ്ട് ആഴ്ച) -സൈബർ സെക്യൂരിറ്റി (നവംബർ 28 മുതൽ), ത്രീഡി പ്രിന്റിങ്/അഡിറ്റിവ് മാനുഫാക്ചറിങ് വിത്ത് എഫ്.ഡി.എം (ഡിസംബർ ഒന്നുമുതൽ), സസ്റ്റൈനബിൾ മാനുഫാക്ചറിങ് (ഡിസംബർ 12 മുതൽ), സോളാർ പവർ ഇൻസ്റ്റലേഷൻ (ഡിസംബർ 19 മുതൽ).
ഇൻഡസ്ട്രിയൽ ട്രെയിനിങ് (രണ്ട് ആഴ്ച) -ഓൺലൈൻ -3D പ്രിന്റിങ്/അഡിറ്റിവ് മാനുഫാക്ചറിങ് (ഡിസംബർ 14 മുതൽ), റിവേഴ്സ് എൻജിനീയറിങ് ആൻഡ് ആപ്ലിക്കേഷൻസ് (ഡിസംബർ 21 മുതൽ). കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും www.calicut.nielit.in കാണുക. അന്വേഷണങ്ങൾക്ക് 0495-2287266, 9446011266, 9446711666 എന്നീ നമ്പറുകളിലും ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

