Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEducationchevron_rightEdu Newschevron_rightജി​പ്​​െ​മ​റി​ൽ...

ജി​പ്​​െ​മ​റി​ൽ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​നം

text_fields
bookmark_border
ജി​പ്​​െ​മ​റി​ൽ മെ​ഡി​ക്ക​ൽ പി.​ജി പ്ര​വേ​ശ​നം
cancel

​മി​ത​മാ​യ ഫീ​സ്​ നി​ര​ക്കി​ൽ ഗു​ണ​മേ​ന്മ​യോ​ടു​കൂ​ടി​യ മെ​ഡി​ക്ക​ൽ പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ (പി.​ജി) പ​ഠ​ന​ത്തി​ന്​ പു​തു​ച്ചേ​രി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ച്ചി​ൽ (ജി​പ്​​മെ​റി​ൽ) മി​ക​ച്ച അ​വ​സ​രം.

2018 ജൂ​ലൈ സെ​ക്​​ഷ​നി​ലേ​ക്കു​ള്ള എം.​ഡി/​എം.​എ​സ്​/​ഡി.​എം/​എം.​സി.​എ​ച്ച്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ​പ്ര​വേ​ശ​ന​പ​രീ​ക്ഷ മേ​യ്​ 13ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. ഇൗ ​പ്ര​ത്യേ​ക പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്ര​വേ​ശ​ന വി​ജ്​​ഞാ​പ​നം www.jipmer.puducherry.gov.in ൽ ​ല​ഭ്യ​മാ​ണ്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​മാ​ണ്​ ജി​പ്​​മെ​ർ. എം.​ഡി/​എം.​എ​സ്​ കോ​ഴ്​​സു​ക​ളു​ടെ ദൈ​ർ​ഘ്യം മൂ​ന്നു​വ​ർ​ഷം വീ​ത​മാ​ണ്. ല​ഭ്യ​മാ​യ കോ​ഴ്​​സ്​ വി​ഭാ​ഗ​ങ്ങ​ളും സീ​റ്റു​ക​ളും ചു​വ​ടെ.

എം.​ഡി അ​ന​സ്​​തേ​ഷ്യോ​ള​ജി (8), അ​നാ​ട്ട​മി (2), ബ​യോ കെ​മി​സ്​​ട്രി (2), ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ (3), ​െഡ​ർ​മ​റ്റോ​ള​ജി വെ​നി​റോ​ള​ജി ആ​ൻ​ഡ്​ ലെ​പ്ര​സി (3), എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ (4), ഫോ​റ​ൻ​സി​ക്​ മെ​ഡി​സി​ൻ (2), ജ​ന​റ​ൽ മെ​ഡി​സി​ൻ (10), ഇ​മ്യൂ​ണോ ഹെ​മ​റ്റോ​ള​ജി ആ​ൻ​ഡ്​ ബ്ല​ഡ്​ ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ (2), മൈ​ക്രോ​ബ​യോ​ള​ജി (2), ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ (2), പ​ാേ​താ​ള​ജി (4), പീ​ഡി​യാ​ട്രി​ക്​​സ (8), ഫാ​ർ​മ​​ക്കോ​ള​ജി (4), ഫി​സി​യോ​ള​ജി (2), സൈ​​ക്യാ​ട്രി (2), പ​ൾ​മ​ണ​റി മെ​ഡി​സി​ൻ (2), റേ​ഡി​യോ ഡ​യ​ഗ്​​നോ​സി​സ്​ (4), റേ​ഡി​യോ തെ​റ​പ്പി (4).

എം.​എ​സ്​ ജ​ന​റ​ൽ സ​ർ​ജ​റി (9), ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി (9), ഒ​ഫ്​​താ​ൽ​മോ​ള​ജി (3), ഒാ​ർ​ത്തോ​പീ​ഡി​ക്​ സ​ർ​ജ​റി (4), ഒാ​േ​ട്ടാ​റി​നോ​ല​റി​േ​ങ്കാ​ള​ജി (3). അം​ഗീ​കൃ​ത എം.​ബി.​ബി.​എ​സ്​ ബി​രു​ദ​വും (55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​രു​ത്), 12 മാ​സ​ത്തെ ക​മ്പ​ൽ​സ​റി റൊ​േ​ട്ട​റ്റി​ങ്​ ഇ​േ​ൻ​റ​ൺ​ഷി​പ്​/​​പ്രാ​ക്​​ടി​ക്ക​ൽ ട്രെ​യി​നി​ങ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കും 2018 ജൂ​ൺ 30ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം.

പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്ക്​ എം.​ബി.​ബി.​എ​സി​ന്​ ​െമാ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി​യാ​കും. അ​പേ​ക്ഷാ​ഫീ​സ്​ 1600 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 1200 രൂ​പ മ​തി. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 3000 രൂ​പ. അ​സ്​​ഥി​സം​ബ​ന്ധ​മാ​യ വൈ​ക​ല്യ​മു​ള്ള​വ​രെ (ഒ.​പി.​എ​ച്ച്) അ​പേ​ക്ഷ​ഫീ​സി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.​jipmer.puduchery.gov.in ൽ Apply Online MD/MS admission July 2018 Session ​ലി​ങ്കി​ൽ സ​മ​ർ​പ്പി​ക്കാം. ഇ​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഏ​പ്രി​ൽ ര​ണ്ടു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

എം.​ഡി/​എം.​എ​സ്​ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ പ്ര​വേ​ശ​ന​പ​രീ​ക്ഷ മേ​യ്​ 13ന്​ ​ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ ന​ട​ക്കും. ഒ​ബ്​​ജ​ക്​​ടി​വ്​ മ​ൾ​ട്ടി​പ്പ്​​ൾ ചോ​യി​സ്​ മാ​തൃ​ക​യി​ൽ ക്ലി​നി​ക്ക​ൽ സ​യ​ൻ​സ​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 250​ േചാ​ദ്യ​ങ്ങ​ൾ പ​രീ​ക്ഷ​ക്കു​ണ്ടാ​വും. ശ​രി​യു​ത്ത​ര​ത്തി​ന്​ നാ​ലു​മാ​ർ​ക്ക്. ഉ​ത്ത​രം തെ​റ്റി​യാ​ൽ ഒാ​രോ മാ​ർ​ക്ക്​ വീ​തം കു​റ​യും.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം പ​രീ​ക്ഷ കേ​ന്ദ്ര​മാ​ണ്. പു​തു​ച്ചേ​രി, ചെ​ന്നൈ, ബം​ഗ​ളൂ​രു, മും​ബൈ, ന്യൂ​ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ടും. ഹാ​ൾ​ടി​ക്ക​റ്റ്​ ഏ​പ്രി​ൽ 30 ന്​ ​ഡൗ​​ൺ​ലോ​ഡ്​ ചെ​യ്യാം.

ഡി.​എം/​എം.​സി.​എ​ച്ച്​ ഫെ​ലോ​ഷി​പ്​ ഡി.​എം/​എം.​സി.​എ​ച്ച്​ കോ​ഴ്​​സു​ക​ളി​ലു​ള്ള കാ​ലാ​വ​ധി മൂ​ന്ന്​ വ​ർ​ഷ​വും ഫെ​ലോ​ഷി​പ്​ കോ​ഴ്​​സി​​​െൻറ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​വു​മാ​ണ്.

ഡി.​എം ​സ്​​പെ​ഷാ​ലി​റ്റി​ക​ൾ കാ​ർ​ഡി​യാ​ക്​ അ​ന​സ്​​തേ​ഷ്യ, കാ​ർ​ഡി​യോ​ള​ജി ക്ലി​നി​ക്ക​ൽ ഇ​മ്യൂ​ണോ​ള​ജി, ക്ലി​നി​ക്ക​ൽ ഫാ​ർ​മ​ക്കോ​ള​ജി, നി​യ നാ​റ്റോ​ള​ജി, ന്യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി, ​മെ​ഡി​ക്ക​ൽ ഒാ​​േ​ങ്കാ​ള​ജി, എ​ൻ​ഡോ​ക്രി​നോ​ള​ജി, ​െമ​ഡി​ക്ക​ൽ ഗ്യാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി.

എം.​സി.​എ​ച്ച് സ്​​പെ​ഷാ​ലി​റ്റി​ക​ൾ യൂ​റോ​ള​ജി, കാ​ർ​ഡി​യോ തൊ​റാ​സി​ക്​ ആ​ൻ​ഡ്​ വാ​സ്​​കു​ല​ർ സ​ർ​ജ​റി (സി.​ടി.​യു.​എ​സ്), ന്യൂ​റോ സ​ർ​ജ​റി, സ​ർ​ജി​ക്ക​ൽ ഗ്യാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി, പ്ലാ​സ്​​റ്റി​ക്​ സ​ർ​ജ​റി, പീ​ഡി​യാ​ട്രി​ക്​ സ​ർ​ജ​റി, സ​ർ​ജി​ക്ക​ൽ ഒാ​​​​േ​ങ്കാ​ള​ജി.

െഫ​ലോ​ഷി​പ്​ സ്​​പെ​ഷാ​ലി​റ്റി​ക​ൾ ഡ​യ​ബ​റ്റോ​ള​ജി, കാ​ർ​ഡി​യാ​ക്​ ന്യൂ​റോ അ​ന​സ്​​തേ​ഷ്യോ​ള​ജി, ട്രോ​പ്പി​ക്ക​ൽ പാ​ര​സി​റ്റോ​ള​ജി, ക്രി​ട്ടി​ക്ക​ൽ കെ​യ​ർ (അ​ന​സ്​​തേ​ഷ്യോ​ള​ജി), ഹെ​മ​റ്റോ ഒാ​േ​ങ്കാ​ള​ജി, പീ​ഡി​യാ​ട്രി​ക്​ ഒാ​േ​ങ്കാ​ള​ജി, അ​ഫീ​റ​സി​സ്, സ്​​ട്രോ​ക്​ മാ​നേ​ജ്​​മ​​െൻറ്, ഹേ​പ്പ​റ്റോ​വാ​ൻ ക്രി​യാ​റ്റി​ക്​ ബൈ​ല​റി സ​ർ​ജ​റി, ഹെ​മ​റ്റോ​പാ​ത്തോ​ള​ജി, നെ​​​​േ​ഫ്രാ​ള​ജി, ചൈ​ൽ​ഡ്​ ആ​ൻ​ഡ്​ അ​ഡോ​ള​സ​ൻ​റ്​ സൈ​ക്യാ​ട്രി, പീ​ഡി​യാ​ട്രി​ക്​ ഡെ​ർ​മ​റ്റോ​ള​ജി, ലേ​ഡേ​ഴ്​​സ്​ ആ​ൻ​ഡ്​ ഡെ​ർ​മ​റ്റോ സ​ർ​ജ​റി, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ ഇ​ൻ അ​ഡ്വാ​ൻ​സ്​​ഡ്​ ഇ​മേ​ജി​ങ്.

ഡി.​എം കോ​ഴ്​​സു​ക​ൾ​ക്ക്​ ബ​ന്ധ​പ്പെ​ട്ട സ്​​െ​പ​ഷാ​ലി​റ്റി​യി​ൽ എം.​ഡി/​ഡി.​എ​ൻ.​ബി ബി​രു​ദ​വും എം.​സി.​എ​ച്ച്​ കോ​ഴ്​​സി​ന്​ ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷാ​ലി​റ്റി​യി​ൽ എം.​എ​സ്​/​ഡി.​എ​ൻ.​ബി ബി​രു​ദ​വും ഉ​ള്ള​വ​ർ​ക്ക്​ അ​േ​പ​ക്ഷി​ക്കാം.​ ഫെ​ലോ​ഷി​പ്​ കോ​ഴ്​​സി​ന്​ ബ​ന്ധ​പ്പെ​ട്ട സ്​​െ​പ​ഷാ​ലി​റ്റി​യി​ൽ എം.​ഡി/​ഡി.​എ​ൻ.​ബി/​എം.​സി.​എ​ച്ച് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.​jipmer.puducherry.gov.in ൽ ​ഇ​പ്പോ​ൾ സ​മ​ർ​പ്പി​ക്കാം. ഇ​തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ഉ​ണ്ട്. അ​പേ​ക്ഷ ഏ​​​​പ്രി​ൽ ര​ണ്ടു​വ​രെ സ്വീ​ക​രി​ക്കും.

എ​യിം​സ്​ മെ​ഡി​ക്ക​ൽ/െ​ഡ​ൻ​റ​ൽ പി.​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ മേ​യ്​ ആ​റി​ന്​

കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒ​ഫ്​ ​െമ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (എ​യിം​സ്), ന്യൂ​ഡ​ൽ​ഹി, ഭോ​പാ​ൽ, ഭു​വ​നേ​ശ്വ​ർ,​ േജാ​ധ്​​പു​ർ, റാ​യ്​​പു​ർ, ​ഋ​ഷി​കേ​ശ്​ കാ​മ്പ​സു​ക​ളി​ലാ​യി 2018 ജൂ​ൈ​ല സെ​ഷ​നി​ൽ ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ/​െ​ഡ​ൻ​റ​ൽ പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ (എം.​ഡി/​എം.​എ​സ്​/​എം.​സി.​എ​ച്ച്  ആ​റു​വ​ർ​ഷം) /ഡി.​എം (ആ​റു​വ​ർ​ഷം)/​എം.​ഡി.​എ​സ്)​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ ദേ​ശീ​യ ത​ല​ത്തി​ൽ മേ​യ്​ ആ​റി​ന്​ ഞാ​യ​റാ​ഴ്​​ച ന​ട​ത്തും.

മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ൾ​ക്ക്​ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​വ​രെ​യും ​െഡ​ൻ​റ​ൽ കോ​ഴ്​​സു​ക​ൾ​ക്ക്​ രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ​യു​മാ​ണ്​ പ​രീ​ക്ഷ ന​ട​ത്തു​ക. 
ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി www.aimsexams.org ൽ ​മാ​ർ​ച്ച്​ 27വ​രെ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ​പ്രോ​സ്​​െ​പ​ക്​​ട​സ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും.
 

Show Full Article
TAGS:JIPMER medical pg entrance exam Career and Education News 
Web Title - jipmer medical pg entrance exam career and education news
Next Story