ജെസ്റ്റ് 2023 മാർച്ച് 11ന്; അപേക്ഷ ഫെബ്രുവരി 25 വരെ
text_fieldsഇന്ത്യയിലെ 33 പ്രമുഖ ദേശീയ ഗവേഷണ സ്ഥാപനങ്ങളിൽ ഫിസിക്സ്/തിയററ്റിക്കൽ കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടേഷനൽ ബയോളജി/ ന്യൂറോ സയൻസ് വിഷയങ്ങളിൽ പിഎച്ച്.ഡി/ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി/ എം.എസ്സി പ്രോഗ്രാമുകളിലേക്കുള്ള ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജെസ്റ്റ് -2023) മാർച്ച് 11ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണിവരെ നടത്തും.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, മംഗളൂരു, ഗോവ, ബാംഗ്ലൂർ, മധുര, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ഡൽഹി ഉൾപ്പെടെ 38 കേന്ദ്രങ്ങളിലായാണ് പരീക്ഷ.
അപേക്ഷഫീസ് 800 രൂപ. വനിതകൾ/എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 400 രൂപ മതി. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.jest.org.inൽ.
അപേക്ഷ നിർദേശാനുസരണം ഓൺലൈനായി ഫെബ്രുവരി 28 വരെ സമർപ്പിക്കാം.