ജെ.ഇ.ഇ ഫലം പ്രഖ്യാപിച്ചു

14:16 PM
19/01/2019
JEE

ന്യൂഡൽഹി: ജോയിൻറ്​ എൻട്രൻസ്​ പരീക്ഷയു​െട ഫലം പ്രഖ്യാപിച്ചു. jeemain.nic.in എന്ന ഒൗദ്യോഗിക വെബ്​സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷാ ഫലം ശതമാനക്കണക്കിലും ലഭ്യമാണ്​. 

ഇൗ വർഷം 15 വിദ്യാർഥികൾ 100 ശതമാനം മാർക്ക്​ വാങ്ങി പരീക്ഷ വിജയിച്ചിട്ടുണ്ട്​. 100 ശതമാനം മാർക്ക്​ വാങ്ങിയവരിൽ മൂന്നു പേർ മഹാരാഷ്​ട്രക്കാരാണ്​. സംസ്​ഥാനതലത്തിൽ ഉന്നത വിജയം നേടിയവരുടെ പട്ടികയും ​നാഷണൽ ടെസ്​റ്റിങ്​ ഏജൻസി പ്രസിദ്ധീകരിച്ചിട്ടുണ്ട്​.  

jeemain.nic.in എന്ന വെബ്​സൈറ്റിൽ കയറി രജിസ്​ട്രേഷൻ നമ്പറും റോൾ നമ്പറും നൽകി പരീക്ഷാ ഫലം അറിയാം. ജനുവരി എട്ടിന്​ തുടങ്ങിയ പരീക്ഷ 12നാണ്​ അവസാനിച്ചത്​. നേരത്തെ തീരുമാനിച്ചതിനേക്കൾ 11 ദിവസം മുമ്പാണ്​ ഫലം പ്രഖ്യാപിച്ചത്​. 
 

Loading...
COMMENTS