ജെ.ഇ.ഇ മെയിൻ: ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു 

  • പ​രീ​ക്ഷ ജ​നു​വ​രി ആ​റു മു​ത​ൽ 11 വ​രെ, അ​വ​സാ​ന​തീ​യ​തി 30

15:34 PM
02/09/2019
students-online-application

ന്യൂഡൽഹി: നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​ഐ.​ടി​ക​ൾ), ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (ഐ.​ഐ.​ടി​ക​ൾ), കേ​ന്ദ്ര ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ (സി.​​എ​ഫ്.​ടി.​ഐ​ക​ൾ) 2020 അ​ധ്യ​യ​ന വ​ർ​ഷം ന​ട​ത്തു​ന്ന  ബി.​ഇ/​ബി.​ടെ​ക്​/​ബി.​ആ​ർ​ക്, ബി.​പ്ലാ​നി​ങ്​ ​െറ​ഗു​ല​ർ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജോ​യ​ൻ​റ്​ എ​ൻ​ട്ര​ൻ​സ്​ എ​ക്​​സാ​മി​േ​ന​ഷ​ൻ (ജെ.​ഇ.​ഇ) മെ​യി​ൻ ആ​ദ്യ​പ​രീ​ക്ഷ ജ​നു​വ​രി ആ​റു മു​ത​ൽ 11 വ​രെ ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ത്തും. 

നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി​യു​ടെ ആ​ഭി​മു​​ഖ്യ​ത്തി​ലാ​ണ്​ പ​രീ​ക്ഷ. ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സെ​പ്​​റ്റം​ബ​ർ ര​ണ്ടു മു​ത​ൽ 30 വ​രെ സ്വീ​ക​രി​ക്കും. പ്ല​സ്​ ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ 75 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ച​വ​ർ​ക്കും അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ 65 ശ​ത​മാ​നം മ​തി.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ, മൂ​വാ​റ്റു​പു​ഴ, എ​റ​ണാ​ക​ളും, കോ​ത​മം​ഗ​ലം, അ​ങ്ക​മാ​ലി, ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ്പ​ള്ളി, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​േ​ക്കാ​ട്, ക​ണ്ണു​ർ, കാ​സ​ർ​കോ​ട്​​ എ​ന്നി​വ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളാ​ണ്. അ​ഡ്​​മി​ഷ​ൻ കാ​ർ​ഡ്​ ഡി​സം​ബ​ർ ആ​റു മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. പ​രീ​ക്ഷ​ഫ​ലം ജ​നു​വ​രി 31ന്​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.nta.ac.in, www.jeemain.nic.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക. 

Loading...
COMMENTS