Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
JEE main exam
cancel
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ മെയ്​ൻ ഫലം...

ജെ.ഇ.ഇ മെയ്​ൻ ഫലം പ്രഖ്യാപിച്ചു

text_fields
bookmark_border

ന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ്​ ഏജൻസി ജൂലൈ 20, 22, 25, 27 തീയതികളിൽ നടത്തിയ മൂന്നാം സെഷൻ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. jeemain.nta.nic.in വെബ്​സൈറ്റിലൂടെ ഫലമറിയാം.

17 വിദ്യാർഥികൾ 100 ശതമാനം തികച്ചു. ആന്ധ്ര പ്രദേശ്​, തെലങ്കാന സംസ്​ഥാനങ്ങളിൽനിന്ന്​ നാലു വീതംപേർ ഈ പട്ടികയിൽ ഇടംനേടി. വിദ്യാർഥികൾക്ക്​ തങ്ങളുടെ സ്​കോറുകൾ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി വർഷത്തിൽ നാലുതവണ ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നു. ആദ്യ സെഷൻ ഫെബ്രുവരിയിലും രണ്ടാം സെക്ഷൻ മാർച്ചിലുമായിരുന്നു. ഏപ്രിൽ -മേയ്​ ഘട്ടത്തിൽ മൂന്നും നാലും സെക്ഷൻ നടത്താനായിരുന്നു തീരുമാനം. എന്നാൽ കോവിഡ്​ രണ്ടാം തരംഗം മൂലം ജൂലൈ, ആഗസ്റ്റ്​ മാസങ്ങളിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.

ആഗസ്റ്റ്​ 26, 27, 31, സെപ്​റ്റംബർ ഒന്ന്​, രണ്ട്​ തീയതികളിലാണ്​ ജെ.ഇ.ഇ മെയിൻ നാലാം സെഷൻ പരീക്ഷ. ഇതുകൂടി പൂർത്തിയായാൽ ദേശീയ മെറിറ്റ്​ ലിസ്റ്റ്​ പ്രസിദ്ധീകരിക്കും. മൂന്നാം സെഷനിൽ ഏഴു ലക്ഷത്തിലേറെ വിദ്യാർഥികളായിരുന്നു രജിസ്റ്റർ ചെയ്​തിരുന്നത്​. 334 പട്ടണങ്ങളിലെ 915 കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു. ഇന്ത്യക്ക്​ പുറത്ത്​ ബഹ്​റൈൻ, കൊളംബോ, ദോഹ, ദുബൈ, കാഠ്​മണ്​ഡു, ക്വാലാലംപൂർ, ലാഗോസ്​, മസ്​കത്ത്​, റിയാദ്​, ഷാർജ, സിംഗപൂർ, കുവൈത്ത്​ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.

ഐ.ഐ.ടികൾ, എൻ.ഐ.ടികൾ തുടങ്ങിയ മുൻനിര സ്​ഥാപനങ്ങളിൽ വിവിധ എൻജിനീയറിങ്​ കോഴ്​സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ്​ ജെ.ഇ.ഇ. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചാണ്​ പരീക്ഷ നടത്തിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE MainJuly Results Announced
News Summary - JEE Main July Results Announced; 17 Candidates Score 100 Percentile
Next Story