Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.​ഇ.​ഇ മെ​യി​ൻ...

ജെ.​ഇ.​ഇ മെ​യി​ൻ ക​ഴി​ഞ്ഞു ഇ​നി അ​ഡ്വാ​ൻ​സ്ഡ്

text_fields
bookmark_border
JEE 2024
cancel

രാ​ജ്യ​ത്തെ ഐ.​ഐ.​ടി, എ​ൻ.​ഐ.ടി​ പോ​ലു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ൻ​ജി​നീ​യ​റി​ങ് സീ​റ്റി​നു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ ജെ.​ഇ.​ഇ (ജോ​യ​ന്റ് എ​ൻ​ട്ര​ന്‍സ് എ​ക്സാ​മി​നേ​ഷ​ന്‍) മെ​യി​ന്‍ ഫ​ലം വ​ന്നു. ക​ട്ട് ഓ​ഫ്‌ മാ​ര്‍ക്ക് വി​വ​ര​ങ്ങ​ളും ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി (എ​ന്‍.​ടി.​എ) പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ദേ​ശീ​യ​ത​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് ജെ.​ഇ.​ഇ. അ​തി​ല്‍ ആ​ദ്യ​ത്തേ​ത് ജെ.​ഇ.​ഇ മെ​യി​ന്‍സ്. ര​ണ്ടാ​മ​ത്തേ​ത് ജെ.​ഇ.​ഇ അ​ഡ്വാ​ന്‍സ്ഡ്. ജെ.​ഇ.​ഇ മെ​യി​ന്‍സ് ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി ന​ട​ന്ന പ​രീ​ക്ഷ​യാ​ണ്. ജ​നു​വ​രി​യി​ലും ഏ​പ്രി​ലി​ലും. ഈ ​ര​ണ്ട് സെ​ഷ​നു​ക​ളു​ടെ ഫ​ലമാണ് വ​ന്നത്. ര​ണ്ടാ​മ​ത്തെ ഘ​ട്ട​മാ​യ ജെ.​ഇ.​ഇ അ​ഡ്വാ​ന്‍സ്ഡ് മേ​യ് 26ന് ​ന​ട​ക്കും.

മെയിൻ, അഡ്വാൻസ്ഡ് വ്യ​ത്യാ​സം എ​ന്താ​ണ്? എ​ന്തി​നാ​ണ് ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യി ന​ട​ത്തു​ന്ന​ത്?

ആ​ദ്യ​ത്തെ ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​ന്ന​വ​ര്‍ക്ക് എ​ന്‍.​ഐ.​ടി (നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി), ഐ.​ഐ.​ഐ.​ടി (ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി), പ​ഞ്ചാ​ബ്‌ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ്, ബി​ര്‍ള ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി മു​ത​ലാ​യ ദേ​ശീ​യ-​സം​സ്ഥാ​ന ത​ല സ്ഥാ​പ​ന​ങ്ങ​​ളി​ല്‍ എ​ൻ​ജി​നീ​യ​റി​ങ് കോ​ഴ്സു​ക​ള്‍ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കും.

ജെ.​ഇ.​ഇ മെ​യി​നി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ക്കു​ന്ന ആ​ദ്യ​ത്തെ ര​ണ്ട​ര​ല​ക്ഷ​ത്തി​ന​ടു​ത്തു​വ​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ജെ.​ഇ.​ഇ അ​ഡ്വാ​ന്‍സ്ഡ് എ​ഴു​താം. ഈ ​പ​രീ​ക്ഷ​യി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ക്ക് ഐ.​ഐ.​ടി (ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി), ഐ.​ഐ.​എ​സ്.​ടി പോ​ലു​ള്ള ഒ​ന്നാം​കി​ട സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടാം.

എ​ന്താ​ണ് ക​ട്ട് ഓ​ഫ്‌ മാ​ര്‍ക്ക്? അ​തെ​ങ്ങ​നെ​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്?

ജെ.​ഇ.​ഇ മെ​യി​ന്‍സിലെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ട​ര​ല​ക്ഷം പേ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഒ​രു രീ​തി​യു​ണ്ട്. സം​വ​ര​ണ ത​ത്ത്വം അ​നു​സ​രി​ച്ച് ര​ണ്ട​ര ല​ക്ഷ​ത്തി​ല്‍ 40.5 ശ​ത​മാ​നം ഓ​പ​ണ്‍ ക്വോ​ട്ട​ക്കാ​രാ​യി​രി​ക്ക​ണം, അ​തായത് 1,01,250 പേ​ർ. ഇ​തി​ൽ 5063 പേ​ര്‍ സം​വ​ര​ണ ത​ത്ത്വം അ​നു​സ​രി​ച്ച് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി​രി​ക്കും.

അ​ത് കു​റ​ച്ചു​ക​ഴി​ഞ്ഞാ​ല്‍ കി​ട്ടു​ന്ന 96,187. ഏ​റ്റ​വും അ​വ​സാ​ന​ത്തെ (96187 റാ​ങ്ക്) വി​ദ്യാ​ര്‍ഥി​യു​ടെ പേ​ർ​സ​​ൈ​ന്റ​ൽ സ്കോ​ര്‍ ആ​ണ് ഓ​പ​ണ്‍ ക്വോ​ട്ട ക​ട്ട് ഓ​ഫ്‌. അ​ത് ഈ ​വ​ര്‍ഷം 93.2362181. ഓ​പ​ണ്‍ ക്വോ​ട്ട​യി​ലെ ആ​ദ്യ​ത്തെ 96,187 വി​ദ്യാ​ർ​ഥി​ക​ളി​ല്‍ എ​ല്ലാ​വി​ഭാഗക്കാരും ഉ​ള്‍പ്പെ​ടും.

ഓ​പ​ണ്‍ ക്വോ​ട്ട​യി​ലെ ആ​ദ്യ​ത്തെ 96,187 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ശേ​ഷം വ​രു​ന്ന 5063 ഭി​ന്ന​ശേ​ഷി​ക്കാ​രെ മാ​ത്രം തി​ര​ഞ്ഞെ​ടു​ക്കു​ന്നു. പ​ക്ഷേ, ഈ ​വ​ര്‍ഷം അ​പേ​ക്ഷി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ നി​ന്ന് 3973 പേ​രെ മാ​ത്ര​മേ കി​ട്ടി​യി​ട്ടു​ള്ളൂ എ​ന്ന​തി​നാ​ല്‍ ബാ​ക്കി വ​രു​ന്ന എ​ണ്ണം വി​ദ്യാ​ര്‍ഥി​ക​ളെ ഓ​പ​ണ്‍ ക്വോ​ട്ട​യി​ല്‍നി​ന്നു​ത​ന്നെ തി​ര​ഞ്ഞെ​ടു​ത്തു. ക​ട്ട് ഓ​ഫ്‌ മാ​ര്‍ക്കി​ല്‍ തു​ല്യ​ത വ​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ കൂ​ടി കൂ​ട്ടി ചേ​ര്‍ത്ത​പ്പോ​ള്‍ ഓ​പ​ണ്‍ ക്വോ​ട്ട​യി​ല്‍ ഇ​ത് മൊ​ത്തം 1,01,324 ആ​യി.

ഒ.​ബി.​സി വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് വേ​ണ്ട​ത് മൊ​ത്തം ര​ണ്ട​ര ല​ക്ഷ​ത്തി​ല്‍ നി​ന്ന് 67,500 പേ​രെ​യാ​ണ്. ഇ​ത് 96,187 ഓ​പ​ണ്‍ ക്വോ​ട്ട വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ശേ​ഷ​മു​ള്ള ഒ.​ബി.​സി​ക്കാ​ര്‍ മാ​ത്ര​മാ​യ 67,500 പേ​ര്‍ ആ​ണ്. അ​ങ്ങ​നെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​വ​സാ​ന ഒ.​ബി.​സി വി​ദ്യാ​ര്‍ഥി​യു​ടെ പേ​ർ​സ​ൈ​ന്റ​ൽ സ്കോ​ര്‍ 79.6757881 ആ​യി​രു​ന്നു. അ​ത് ഒ.​ബി.​സി ക​ട്ട് ഓ​ഫ്‌ ആ​യി പ​രി​ഗ​ണി​ക്കു​ന്നു. അ​തി​ല്‍ മാ​ര്‍ക്ക് തു​ല്യ​മാ​യി വ​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ കൂ​ടി ചേ​ര്‍ത്ത് തി​ര​ഞ്ഞെ​ടു​ത്ത​ത് 67,570 വി​ദ്യാ​ര്‍ഥി​ക​ളെ​യാ​ണ്.

അ​ങ്ങ​നെ ഓ​രോ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ഇ​തേ ക്ര​മ​ത്തി​ല്‍ ത​ന്നെ തി​ര​ഞ്ഞെ​ടു​ത്ത മൊ​ത്തം വി​ദ്യാ​ര്‍ഥി​ക​ള്‍ ഈ ​വ​ര്‍ഷം 2,50,284 ആ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ക​ട്ട് ഓ​ഫ്‌ മാ​ര്‍ക്കി​ല്‍നി​ന്ന് ഈ ​വ​ര്‍ഷ​ത്തെ ക​ട്ട് ഓ​ഫ്‌ മാ​ര്‍ക്കി​നു വ്യ​ത്യാ​സം വ​രാ​ന്‍ കാ​ര​ണം, ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ​​പേ​ർ ഈ ​വ​ര്‍ഷം പ​രീ​ക്ഷ എ​ഴു​തി എ​ന്ന​താ​ണ്. ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി 14.15 ല​ക്ഷം പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത് 11.13 ല​ക്ഷ​മാ​യി​രു​ന്നു.

അ​ഡ്വാ​ന്‍സ്ഡ് എ​ഴു​താ​ത്ത​വ​ര്‍, അ​തി​ല്‍ യോ​ഗ്യ​ത നേ​ടാ​ത്ത​വ​രു​ടെ ​ പ്ര​വേ​ശ​നം എ​ങ്ങ​നെ​യാണ്?

അ​വ​ര്‍ക്ക് അ​ഡ്വാ​ന്‍സ്ഡ് നേ​ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും ജോ​സ (ജോ​യ​ന്റ് സീ​റ്റ് അ​ലോ​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി) ന​ട​ത്തു​ന്ന സീ​റ്റ് അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. ഇ​വ​ര്‍ക്ക് എ​ന്‍.​ഐ.​ടി​ക​ള്‍, ഐ.​ഐ.​ഐ.​ടി​ക​ള്‍ എ​ന്നി​വ അ​ട​ങ്ങു​ന്ന മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് ശ്ര​മി​ക്കാ​വു​ന്ന​താ​ണ്.

സാ​ധാ​ര​ണ നി​ല​ക്ക് 50,000 മ​ുതൽ 60,000 വ​രെ മെ​യി​ന്‍ റാ​ങ്കി​ല്‍ വ​രു​ന്ന ഓ​പ​ണ്‍ ക്വോ​ട്ട​ക്കാ​ര്‍ക്ക് മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ല്ല ബ്രാ​ഞ്ചി​ല്‍ പ്ര​വേ​ശ​നം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഒ.ബി.സി റാങ്കില്‍ 12000 - 14000 റാങ്കില്‍ വരുന്നവര്‍ക്ക് നല്ല എന്‍.ഐ. ടികളില്‍ കിട്ടും.

ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ കട്ട്ഓഫ്‌ ഓപണ്‍ മെറിറ്റില്‍ സാധാരണ ഓരോ വിഷയത്തിനും പത്ത് ശതമാനവും രണ്ട് പേപ്പറും കൂടി 35 ശതമാനവും ആണ്.

ഒ.ബി.സിക്ക് ഇത് യഥാക്രമം ഒമ്പതും 31.5 ഉം ആണ്. മേയ് 26ന് ആണ് അഡ്വാന്‍സ്ഡ് പരീക്ഷ നടക്കുന്നത്. ജൂണ്‍ പത്തിന് ഫലം പ്രഖ്യാപിക്കുകയും ജോസ അലോട്ട്മെന്റ് മേയ്‌ പത്തിന് ആരംഭിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE MainEdu NewsJEE Advanced
News Summary - JEE Main is over now Advanced
Next Story