ജെ.ഇ.ഇ മെയിൻ ; കേരളത്തിൽ ഒന്നാമൻ പാലാ ബ്രില്യന്റിൽനിന്ന്
text_fieldsഗൗതം വാതിയാത്ത്, ആദിത്യ രതീഷ്, ആന്റണി ഫ്രാൻസിസ്, അദിൽ സയാൻ
കോട്ടയം: ഈ വർഷം എൻ.ടി.എ നടത്തിയ ജെ.ഇ.ഇ മെയിൻ സെക്ഷൻ-1 പരീക്ഷയിൽ 99.9960501 പെർസെന്റൈൽ സ്കോറോടെ അക്ഷയ് ബിജു കേരളത്തിൽ ഒന്നാമനായി. 99.9785757 സ്കോറോടെ ഗൗതം വാതിയാത്ത്, 99.9729220 സ്കോറോടെ ആദിത്യ രതീഷ് എന്നിവർ മുൻനിരയിലെത്തി. മൂന്നു വിദ്യാർഥികളും പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ എൻട്രൻസ് പരിശീലനം നേടിയവരാണ്.
കോഴിക്കോട്ടുകാരനായ അക്ഷയ് ഐ.എം.ഒ 2024ലും 2025ലും 2024ൽ കെമിസ്ട്രി ഒളിമ്പ്യാഡിലും വിജയിയായിരുന്നു. മാന്നാനം കെ.ഇ സ്കൂളിലെ പഠനത്തോടൊപ്പം ബ്രില്യന്റിൽ ജെ.ഇ.ഇ അഡ്വാൻസെഡിന് പരിശീലനം നടത്തിവരുകയാണ്.
തൃശൂർ വിയ്യൂർ സ്വദേശിയായ ഗൗതം, ചാർട്ടേഡ് അക്കൗണ്ടന്റായ സുരേഷ് വാതിയാത്തിന്റെയും അബീന സുരേഷിന്റെയും മകനാണ്. തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്യന്റിൽ എൻട്രൻസ് പരിശീലനം നേടിവരുകയാണ്.
ആദിത്യ രതീഷ് ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്. ബാങ്ക് ജീവനക്കാരനായ രതീഷ് രാജന്റെയും ടീന മാധവൻ പിള്ളയുടെയും മകനാണ്. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്യന്റിൽ എൻട്രൻസ് പരിശീലനം നടത്തിവരുന്നു.
എറണാകുളം കളമശ്ശേരി സ്വദേശി ആന്റണി ഫ്രാൻസീസ്, കോഴിക്കോട് ചുള്ളിപ്പറമ്പ് ആദിൽ സയാൻ എന്നിവരും ഉന്നതവിജയം നേടി. എൻജി നീയറായ ഫ്രാൻസിസ് ഇ.ബിയുടെയും കോളജ് പ്രഫസറായ ജിജിയുടെയും മകനാണ് ആന്റണി. ആദിൽ സയാൻ ചുള്ളിപ്പറമ്പ് സെബാവീട്ടിൽ ഡോക്ടർ ദമ്പതികളായ മുഹമ്മദ് ഉസ്മാന്റെയും സീനയുടെയും മകനാണ്.
ഇവരുൾപ്പെടെ ബ്രില്യന്റിലെ 16 വിദ്യാർഥികൾക്കാണ് 99.9 പെർസെന്റൈൽ സ്കോറിനു മുകളിൽ നേടാൻ സാധിച്ചത്. മിഷാൽ ഷെരീഫ് എം, ഹരിഗോവിന്ദ് ആർ , റൈഹാൻ സലിം, മിലൻ ജോസ് , മഹാദേവൻ സഞ്ജു, ഹരികൃഷ്ണൻ ബൈജു, ഹരിനന്ദ് എസ്.കെ, ഡാനി ഫിറോസ്, ഹരിത് ശ്യാം എം., ജെസിൻ ജോയൽ , ജിതിൻ ദേവസ്യ എന്നിവരാണവർ.
99 പെർസന്റൈലിന് മുകളിൽ 312 വിദ്യാർഥികളെ എത്തിക്കാൻ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന് കഴിഞ്ഞു. 98 പേർസൈന്റലിനു മുകളിൽ ബ്രില്യന്റിൽ നിന്ന് 670 കുട്ടികളാണുള്ളത്. 96 പെർസൈന്റലിന് മുകളിൽ 863 വിദ്യാർഥികളും 95 പെർസൈന്റലിന് മുകളിൽ 1216 വിദ്യാർഥികളുമുണ്ട്. അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിർലോഭ സഹകരണമാണ് ബ്രില്യന്റ് സ്റ്റഡിസെന്ററിന്റെ നേട്ട ങ്ങൾക്ക് കാരണമെന്ന് സ്റ്റഡി സെന്റർ ഡയറക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

