Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ മെയിന്‍ നാലാം...

ജെ.ഇ.ഇ മെയിന്‍ നാലാം സെഷൻ പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതികളിതാ...

text_fields
bookmark_border
exam
cancel

ന്യൂഡല്‍ഹി: ജൂലായ് 27 മുതല്‍ നടത്താനിരുന്ന ജോയിൻറ്​ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിൻ (ജെ.ഇ.ഇ മെയിന്‍) നാലാം സെഷൻ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പ്രകാരം ആഗസ്​ത്​ 26, 27, 31, സെപ്​തംബർ ഒന്ന്​, രണ്ട്​ എന്നീ ദിവസങ്ങളിലായിരിക്കും പരീക്ഷകൾ നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. പരീക്ഷയിലെ പ്രകടനം പരമാവധി വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​, ജെ.ഇ.ഇ പരീക്ഷാർഥികളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ്​ പരീക്ഷ മാറ്റിവെച്ചതെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്​തമാക്കി.

ജൂലായ് 27 മുതൽ ആഗസ്ത്​ രണ്ട്​ വരെയായിരുന്നു ​ജെ.ഇ.ഇ സെഷൻ നാല്​ പരീക്ഷകൾ നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്​. 7.32 ലക്ഷം വിദ്യാർഥികളാണ്​ പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്​തിരിക്കുന്നത്​. ജെ.ഇ.ഇ മെയിൻ അഡ്​മിനിസ്റ്ററിങ്​ ബോഡിയായ നാഷണൽ ടെസ്റ്റിങ്​ ഏജൻസി (എൻ.ടി.എ) സെഷൻ 4ലേക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷാ സമയപരിധി നീട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Exam PostponedJEEJEE MainJEE Main Session 4
News Summary - JEE Main 2021 Session 4 Postponed New Dates announced
Next Story