Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ അഡ്വാൻസ്ഡ്​;...

ജെ.ഇ.ഇ അഡ്വാൻസ്ഡ്​; കേരളത്തിന് ചരിത്രനേട്ടം സമ്മാനിച്ച്​ തോമസ്​ ബിജു ചീരംവേലിൽ

text_fields
bookmark_border
ജെ.ഇ.ഇ അഡ്വാൻസ്ഡ്​; കേരളത്തിന് ചരിത്രനേട്ടം സമ്മാനിച്ച്​ തോമസ്​ ബിജു ചീരംവേലിൽ
cancel
camera_alt

വി​ശ്വ​നാ​ഥ് വി​നോ​ദ്, ദേ​വ് എ​ൽ​വി​സ്

കോ​ട്ട​യം: ഐ.​ഐ.​ടി​ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ ജെ.​ഇ.​ഇ (ജോ​യ​ന്‍റ്​ എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ)​ അ​ഡ്വാ​ൻ​സ്​​ഡ്​ 2022ൽ ​മി​ക​ച്ച നേ​ട്ട​വു​മാ​യി കേ​ര​ളം. ദേ​ശീ​യ​ത​ല​ത്തി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ തോ​മ​സ്​ ബി​ജു ചീ​രം​വേ​ലി​ൽ കേ​ര​ള​ത്തി​ന്​ ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കാ​ണ്​ നേ​ടി​യ​ത്. എ​ൻ.​ഐ.​ടി​ക​ളി​ലേ​ക്കു​ള്ള ജെ.​ഇ.​ഇ മെ​യി​ൻ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ 17 റാ​ങ്കും കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​ന്നാം സ്ഥാ​ന​വും തോ​മ​സ്​ ബി​ജു​വി​നാ​യി​രു​ന്നു. കീം 2022 ​പ​രീ​ക്ഷ​യി​ൽ 600ൽ 594.3207 ​മാ​ർ​ക്കോ​ടെ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി. സം​സ്ഥാ​ന​ത​ല​ത്തി​ൽ ആ​ദ്യ മൂ​ന്ന്​ റാ​ങ്കും പാ​ലാ ബ്രി​ല്യ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത​ല​ത്തി​ൽ, ഇ​ടു​ക്കി അ​ണ​ക്ക​ര സ്വദേശി വി​ശ്വ​നാ​ഥ് വി​നോ​ദാ​ണ്​ ര​ണ്ടാ​മ​ത്. ദേ​ശീ​യ ത​ല​ത്തി​ൽ 252 റാ​ങ്ക്. കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ്​ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കും ജെ.​ഇ.​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ 506ാം റാ​ങ്കും നേ​ടി.

സം​സ്ഥാ​ന​ത​ല​ത്തി​ൽ മൂ​ന്നാം റാ​ങ്ക്​ തൃ​ശൂ​ർ പു​തു​ക്കാ​ട് സ്വദേശി ദേ​വ് എ​ൽ​വി​സി​നാ​ണ്.​ ദേ​ശീ​യ​ത​ല​ത്തി​ൽ 318ാം റാ​ങ്കാ​ണ്​ ദേ​വ് എ​ൽ​വി​സി​ന്. നീ​ൽ ജോ​ർ​ജ് -374 (ഓ​ൾ​ഇ​ന്ത്യ റാ​ങ്ക്), നോ​ബി​ൻ കി​ട​ങ്ങ​ൻ ബെ​ന്നി -454, കെ​വി​ൻ തോ​മ​സ്​ ജേ​ക്ക​ബ് -519, അ​നു​പം ലോ​യ് ജീ​റ്റോ -549, ന​യ​ൻ കി​ഷോ​ർ നാ​യ​ർ -566, ന​വ​ജോ​ത് ബി. ​കൃ​ഷ്ണ​ൻ -660, ആ​ര്യ​ൻ എ​സ്. ന​മ്പൂ​തി​രി -677, ആ​ദി​ത്യ ദി​ലീ​പ് -733, അ​മ​ൻ റി​ഷാ​ൽ സി.​എ​ച്ച്. -752, വി​ക്ട​ർ ബി​ജു -859, അ​ജീ​റ്റ് ഇ.​എ​സ്. -947 എ​ന്നി​വ​ർ ആ​ദ്യ 1000 റാ​ങ്കി​നു​ള്ളി​ൽ ഇ​ടം നേ​ടി. കേ​ര​ള​ത്തി​ൽ​നി​ന്ന്​ അ​ഖി​ലേ​ന്ത്യ​ത​ല​ത്തി​ൽ ആ​ദ്യ 1000 റാ​ങ്കി​നു​ള്ളി​ൽ ഇ​ടം നേ​ടി​യ 14 കു​ട്ടി​ക​ളും പാ​ലാ ബ്രി​ല്യ​ന്‍റി​ൽ​നി​ന്നാ​ണ്. കൂ​ടാ​തെ ആ​ദ്യ 2000 റാ​ങ്കി​നു​ള്ളി​ൽ 25, ആ​ദ്യ 3000 റാ​ങ്കി​നു​ള്ളി​ൽ 35, ആ​ദ്യ 5000 റാ​ങ്കി​നു​ള്ളി​ൽ 50, ആ​ദ്യ പ​തി​നാ​യി​ര​ത്തി​നു​ള്ളി​ൽ 100 എ​ന്നി​ങ്ങ​നെ ഇ​ടം​നേ​ടാ​നും ബ്രി​ല്യ​ന്‍റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സാ​ധി​ച്ചു. തോ​മ​സ്​ ബി​ജു​വി​ന് 50 ല​ക്ഷം രൂ​പ​യും വി​ശ്വ​നാ​ഥ് വി​നോ​ദി​ന് 10 ല​ക്ഷം രൂ​പ​യും കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് ബ്രി​ല്യ​ന്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE advanced 2022
News Summary - JEE Advanced result 2022; Thomas Biju bests own JEE performance
Next Story