Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ അഡ്വാൻസ്​ഡ്​...

ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ ഒക്ടോബർ മൂന്നിന്​, രജിസ്​ട്രേഷൻ ഇന്നുമുതൽ 16 വരെ

text_fields
bookmark_border
ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ ഒക്ടോബർ മൂന്നിന്​,  രജിസ്​ട്രേഷൻ ഇന്നുമുതൽ 16 വരെ
cancel

ഐ.ഐ.ടികളിൽ എൻജിനീയറിങ്​, ആർക്കിടെക്​ചർ, സയൻസ്​ അണ്ടർ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളിലേക്കുള്ള ജോയൻറ്​ എൻട്രൻസ്​ എക്​സാമിനേഷൻ (ജെ.ഇ.ഇ) അഡ്വാൻസ്​ഡ്​ ഒക്​ടോബർ മൂന്നിന്​ ദേശീയതലത്തിൽ നടത്തും. 'ജെ.ഇ.ഇ മെയിൻ 2021'ൽ ഉയർന്ന സ്​കോർ നേടിയ രണ്ടര ലക്ഷം പേർക്ക്​ ​'ജെ.ഇ.ഇ അഡ്വാൻസ്​ഡ്​ 2021'ൽ പ​ങ്കെടുക്കാം. വിജ്​ഞാപനവും വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷറും https://jeeadv.ac.inൽ ലഭ്യമാണ്​.

രജിസ്​ട്രേഷൻ ഫീസ്​ 2800 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/ വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക്​ 1400 രൂപ മതി. ഓൺലൈൻ രജിസ്​ട്രേഷൻ/അപേക്ഷ സെപ്​റ്റംബർ 11 രാവിലെ 10 മുതൽ 16ന്​ വൈകീട്ട്​ അഞ്ചുവരെ സമർപ്പിക്കാം. ഇതിനുള്ള മാർഗനിർദേശങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്​. ഫീസ്​ സെപ്​റ്റംബർ 17 വൈകീട്ട്​ അഞ്ചുവരെ ഓൺലൈനായി അടക്കാം.

കമ്പ്യൂട്ടർ അധിഷ്​ഠിത പരീക്ഷയിൽ രണ്ടു പേപ്പറുകളുണ്ട്​​. ഒക്​ടോബർ മൂന്നിന്​ രാവിലെ ഒമ്പതു മുതൽ 12 വരെ പേപ്പർ ഒന്നും ഉച്ചക്കുശേഷം 2.30 മുതൽ 5.30 വരെ പേപ്പർ രണ്ടും നടത്തും. പരീക്ഷ ഘടനയും സിലബസും വെബ്​സൈറ്റിലുണ്ട്​.

ജെ.ഇ.ഇ ​അഡ്വാൻസ്​ഡ്​ റാങ്ക്​ അടിസ്​ഥനത്തിൽ വിവിധ ഐ.ഐ.ടികളിലായി നാലുവർഷത്തെ ബി.ടെക്​, ബി.എസ്​, അഞ്ചു വർഷത്തെ ഡ്യൂവൽ ഡിഗ്രി ബി.ടെക്​-എം.ടെക്​, ഡ്യുവൽ ഡിഗ്രി ബി.എസ്​-എം.എസ്​, ഇൻറഗ്രേറ്റഡ്​ എം.ടെക്​/എം.എസ്​സി പ്രോ​ഗ്രാമുകളിൽ പ്രവേശനത്തിന്​ അർഹതയുണ്ട്​.ഐ.ഐ.ടികൾ പാലക്കാട്​, ചെന്നൈ, ഹൈദരാബാദ്​, ഗോവ, തിരുപ്പതി, ധർവാർഡ്​, മുംബൈ, ന്യൂഡൽഹി, ഖരഗ്​പുർ, ഭുവനേശ്വർ, ഭിലായ്​, കാൻപൂർ, വാരാണസി, ഇന്ദോർ, ജമ്മു, ജോധ്​പൂർ, ഗുവാഹതി, പട്​ന, റൂർക്കി, മാണ്ഡി, റോപാർ, ഗാന്ധിനഗർ എന്നിവിടങ്ങളിലാണുള്ളത്​.

വാരാണസി, ഖരഗ്​പുർ, റൂർക്കി ഐ.ഐ.ടികൾ നടത്തുന്ന ബി.ആർക്​ പ്രവേശനത്തിന്​ ഒക്​ടോബർ 18ന്​ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക്​ 12 വരെ സംഘടിപ്പിക്കുന്ന ആർക്കിടെക്​ചർ അഭിരുചി പരീക്ഷയിൽ (AAT) യോഗ്യത നേടണം.

ഈ ടെസ്​റ്റിൽ പ​ങ്കെടുക്കുന്നതിനുള്ള രജിസ്​​ട്രേഷൻ ഒക്​ടോബർ 15, 16 തീയതികളിൽ നടത്താം. കൂടുതൽ വിവരങ്ങൾക്ക്​ https://jeeadv.ac.in​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE
News Summary - JEE Advanced on October 3rd
Next Story