Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഐ.ഐ.ടികളിൽ...

ഐ.ഐ.ടികളിൽ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് മേയ് 17ന്

text_fields
bookmark_border
ഐ.ഐ.ടികളിൽ പ്രവേശനത്തിന് ജെ.ഇ.ഇ അഡ്വാൻസ്ഡ് മേയ് 17ന്
cancel

നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി 2026ൽ ​ന​ട​ത്തി​യ ജെ.​ഇ.​ഇ മെ​യി​ൻ പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന പെ​ർ​സെ​ൈ​ന്റ​ൽ സ്കോ​ർ നേ​ടി​യ ര​ണ്ട​ര​ല​ക്ഷം പേ​ർ​ക്ക് ഐ.​ഐ.​ടി​ക​ളി​ലും മ​റ്റും എ​ൻ​ജി​നീ​യ​റി​ങ്, സ​യ​ൻ​സ്, ആ​ർ​ക്കി​ടെ​ക്ച​ർ മു​ത​ലാ​യ അ​ണ്ട​ർ ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ന് അ​ർ​ഹ​ത​യു​ണ്ട്. ശാ​സ്ത്ര-​സാ​​ങ്കേ​തി​ക ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നും ഗ​വേ​ഷ​ണ പ​ഠ​ന​ത്തി​നും പ്ര​ശ​സ്തി​യാ​ർ​ജി​ച്ച രാ​ജ്യ​ത്തെ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഐ.​ഐ.​ടി​ക​ളും ഐ.​ഐ.​എ​സ്.​സി ബം​ഗ​ളൂ​രു​വും.

ജെ.​ഇ.​ഇ മെ​യി​ൻ 2026 റാ​ങ്കു​കാ​ർ​ക്ക് എ​ൻ.​ഐ.​ടി​ക​ൾ, ഐ.​ഐ.​ഐ.​ടി​ക​ൾ, സി.​എ​ഫ്.​ടി.​ഐ​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബി.​ഇ/​ബി.​ടെ​ക് മു​ത​ലാ​യ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​നം തേ​ടാം. ജോ​യ​ന്റ് സീ​റ്റ് അ​ലോ​ക്കേ​ഷ​ൻ അ​തോ​റി​റ്റി (ജോ​സ) 2026ൽ ​ന​ട​ത്തു​ന്ന ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് വ​ഴി​യാ​ണ് സീ​റ്റ് അ​ലോ​ട്ട്മെ​ന്റ്. ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കും ജോ​സ വ​ഴി​യാ​ണ് ഐ.​ഐ.​ടി പ്ര​വേ​ശ​നം. ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് https://josaa.nic.inൽ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് പ​രീ​ക്ഷ: ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ ​മേ​യ് 17 ഞാ​യ​റാ​ഴ്ച ന​ട​ത്തും. ഐ.​ഐ.​ടി റൂ​ർ​ക്കി​യാ​ണ് ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ഈ ​വ​ർ​ഷ​ത്തെ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ര​ണ്ട് പേ​പ്പ​റു​ക​ളാ​ണ് പ​രീ​ക്ഷ​യി​ലു​ള്ള​ത്. പേ​പ്പ​ർ ഒ​ന്ന് രാ​വി​ലെ 9-12 മ​ണി​വ​രെ​യും ര​ണ്ടാ​മ​ത്തെ പേ​പ്പ​ർ ഉ​ച്ച 2.30 മു​ത​ൽ 5.30 വ​രെ​യു​മാ​ണ്. ര​ണ്ട് പേ​പ്പ​റു​ക​ളും നി​ർ​ബ​ന്ധ​മാ​യും അ​ഭി​മു​ഖീ​ക​രി​ക്ക​ണം. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ലാ​ണ് ചോ​ദ്യ​ങ്ങ​ൾ. പ​രീ​ക്ഷ​ക്കു​ള്ള അ​ഡ്മി​റ്റ് കാ​ർ​ഡ് മേ​യ് 11 മു​ത​ൽ 17 വ​രെ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പ​രീ​ക്ഷ ഘ​ട​ന, സി​ല​ബ​സ്, മൂ​ല്യ​നി​ർ​ണ​യ രീ​തി അ​ട​ക്ക​മു​ള്ള വി​വ​ര​ണ​പ​ത്രി​ക https://jeeadv.ac.inൽ ​ല​ഭി​ക്കും. കേ​ര​ള​ത്തി​ൽ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കൊ​ച്ചി, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ ന​ഗ​ര​ങ്ങ​ളി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും.

ജെ.​ഇ.​ഇ മെ​യി​ൻ 2026 ബി.​ഇ/​ബി.​ടെ​ക് പേ​പ്പ​റി​ൽ ഉ​ന്ന​ത വി​ജ​യം വ​രി​ച്ച ര​ണ്ട​ര​ല​ക്ഷം പേ​ർ​ക്കാ​ണ് ജെ.​​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് എ​​ഴു​താ​വു​ന്ന​ത്. 2001 ഒ​ക്ടോ​ബ​ർ ഒ​ന്നി​നോ അ​തി​ന് ശേ​ഷ​മോ ജ​നി​ച്ച​വ​രാ​ക​ണം. (പ​ട്ടി​ക​ജാ​തി വ​ർ​ഗം, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ 1996 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു​ശേ​ഷം ജ​നി​ച്ച​വ​രു​മാ​ക​ണം. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളോ​ടെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/​പ്ല​സ്ടു/​ത​ത്തു​ല്യ പ​രീ​ക്ഷ 2025 അ​ല്ലെ​ങ്കി​ൽ 2026ൽ ​വി​ജ​യി​ച്ചി​രി​ക്ക​ണം.

ര​ജി​സ്ട്രേ​ഷ​ൻ: ഏ​പ്രി​ൽ 23 രാ​വി​ലെ 10 മു​ത​ൽ മേ​യ് ര​ണ്ട് രാ​ത്രി 11-59 വ​രെ ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 3200 രൂ​പ. വ​നി​ത​ക​ൾ​ക്കും എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്കും 1600 രൂ​പ. വി​ദേ​ശ​ത്ത് പ​രീ​ക്ഷാ​കേ​ന്ദ്രം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ 200 യു.​എ​സ് ഡോ​ള​ർ ഫീ​സ് അ​ട​ക്ക​ണം. സ​ർ​വി​സ്, ​പ്രോ​സ​സി​ങ് ചാ​ർ​ജ് കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. മേ​യ് നാ​ല് രാ​ത്രി 11.59 മ​ണി​വ​രെ ഫീ​സ് സ്വീ​ക​രി​ക്കും. ര​ജി​സ്ട്രേ​ഷ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഫീ​സ് അ​ട​ക്കേ​ണ്ട രീ​തി​യു​മെ​ല്ലാം വി​വ​ര​ണ പ​ത്രി​ക​യി​ലു​ണ്ട്. സൗ​ക​ര്യ​പ്ര​ദ​മാ​യ 10 ന​ഗ​ര​ങ്ങ​ൾ പ​രീ​ക്ഷ​ക്കാ​യി തി​ര​ഞ്ഞെ​ടു​ക്കാം.

റാ​ങ്ക്‍ലി​സ്റ്റ്: ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്ഡ് ഒ​ന്നും ര​ണ്ടും പേ​പ്പ​റു​ക​ൾ​ക്ക് ല​ഭി​ച്ച മൊ​ത്തം മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കും. കോ​മ​ൺ റാ​ങ്ക്‍ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​ന് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ ഓ​രോ വി​ഷ​യ​ത്തി​ലും 10 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യും മൊ​ത്ത​ത്തി​ൽ 35 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​യും മാ​ർ​ക്ക് നേ​ട​ണം. ഇ.​ഡ​ബ്ല്യു.​എ​സ്/​ഒ.​പി.​സി-​എ​ൻ.​സി.​എ​ൽ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം 9 ശ​ത​മാ​നം, 31.5 ശ​ത​മാ​നം; എ​സ്.​സി/​എ​സ്.​ടി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 5 ശ​ത​മാ​നം, 17.5 ശ​ത​മാ​നം മാ​ർ​ക്ക് മ​തി​യാ​കും.

ഫ​ലം ജൂ​ൺ ഒ​ന്നി​ന് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് കാ​റ്റ​ഗ​റി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​ഖി​ലേ​ന്ത്യ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് ജോ​സ കൗ​ൺ​സ​ലി​ങ് പോ​ർ​ട്ട​ലി​ൽ യ​ഥാ​സ​മ​യം ര​ജി​സ്റ്റ​ർ ചെ​യ്ത് ചോ​യ്സ് ഫി​ല്ലി​ങ് ന​ട​ത്തി ഐ.​ഐ.​ടി പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationIITexaminationJEE
Next Story