Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജാമിയ മില്ലിയ...

ജാമിയ മില്ലിയ ഇസ്‍ലാമിയയുടെ സൗജന്യ സിവിൽ സർവിസ് പരിശീലനത്തിന് അപേക്ഷിക്കാം; പ്രവേശന പരീക്ഷാ കേന്ദ്രം കോഴിക്കോടും

text_fields
bookmark_border
ജാമിയ മില്ലിയ ഇസ്‍ലാമിയയുടെ സൗജന്യ സിവിൽ സർവിസ് പരിശീലനത്തിന് അപേക്ഷിക്കാം; പ്രവേശന പരീക്ഷാ കേന്ദ്രം കോഴിക്കോടും
cancel

ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്‍ലാമിയയുടെ സൗജന്യ യു.പി.എസ്.സി സിവിൽ സർവിസ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2026 വർഷത്തെ ജാമിയ മില്ലിയ ഇസ്‍ലാമിയയുടെ റെസിഡൻഷ്യൽ കോച്ചിങ് സിവിൽ സർവിസസ് കോച്ചിങ് പ്രോഗ്രാമിനുള്ള എൻട്രൻസ് പരീക്ഷ ജൂൺ ആറിനാണ് നടക്കുക. രാജ്യത്തെ 13 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട്, ഡൽഹി, ജയ്പൂർ, ശ്രീനഗർ, ജമ്മു, ഹൈദരാബാദ്, ഗുവാഹത്തി, മുംബൈ, പട്ണ, കൊൽക്കത്ത, ലഖ്നോ, ബംഗളൂരു, റാഞ്ചി എന്നിവിടങ്ങളാണ് പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് admission.jmi.ac.in ലൂടെ അപേക്ഷ സമർപ്പിക്കാം. മേയ് 26 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. മേയ് 29-30 തീയതികളിൽ അപേക്ഷയിൽ തിരുത്തലുകളുണ്ടെങ്കിൽ വരുത്താൻ അവസരം ലഭിക്കും. ജൂൺ ആറിനാണ് പ്രവേശന പരീക്ഷ.

ജൂലൈ 10ന് പരീക്ഷാഫലം പ്രഖ്യാപിക്കും. തുടർന്ന് ജൂൺ 16-31 തീയതികളിൽ ഇന്റർവ്യു നടത്തുകയും ആഗസ്റ്റ് 7ന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ആഗസ്റ്റ് 18വരെ അഡ്മിഷൻ നേടാം. സെപ്റ്റംബർ ഒന്നുമുതൽ ക്ലാസുകൾ ആരംഭിക്കും.

ന്യൂനപക്ഷ സമുദായങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ സിവിൽ സർവിസിന് തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പരിശീലന പരിപാടി. ഹോസ്റ്റൽ സൗകര്യങ്ങളും ലൈബ്രറി സൗകര്യങ്ങളും ഇതോടൊപ്പം ലഭിക്കും. ബിരുദം പൂർത്തിയാക്കിയവരും 2027 ലെ സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയൂ. ഏതെങ്കിലും സ്ഥാപനത്തിൽ റെഗുലർ കോഴ്‌സ് പഠിക്കുന്നവർക്കോ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്കോ ​പ്രവേശനം ലഭിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil serviceUPSCjamia millia islamia
News Summary - Jamia Millia Islamia Free UPSC Coaching Registration Begins
Next Story