Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.ആർ.ഒയിൽ 242 ഒഴിവുകൾ, അസി. യു.ഡി ക്ലർക്ക്, പേഴ്സനൽ അസി., സ്റ്റെനോഗ്രാഫർ അപേക്ഷ ഓൺലൈനിൽ ആഗസ്റ്റ് 16നകം

text_fields
bookmark_border
ഐ.എസ്.ആർ.ഒയിൽ 242 ഒഴിവുകൾ, അസി. യു.ഡി ക്ലർക്ക്, പേഴ്സനൽ അസി., സ്റ്റെനോഗ്രാഫർ അപേക്ഷ ഓൺലൈനിൽ ആഗസ്റ്റ് 16നകം
cancel

ഐ.എസ്.ആർ.ഒയുടെ വിവിധ സെന്ററുകൾ/ യൂനിറ്റുകളിലേക്ക് വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്-ഒഴിവുകൾ: അഹ്മദാബാദ് 27+11 (ഐ.എസ്.ആർ.ഒയുടെ കീഴിലെ സ്വയംഭരണ സ്ഥാപനം (ആകെ 38). ബംഗളൂരു 24, ഹാസൻ-1, ഹൈദരാബാദ് 13, മഹേന്ദ്രഗിരി-7, ന്യൂഡൽഹി-1, ശ്രീഹരിക്കോട്ട-32+3 (35). തിരുവനന്തപുരം-6+3 (9). ജൂനിയർ പേഴ്സനൽ അസിസ്റ്റൻറ്: അഹ്മദാബാദ് 21+1 (22), ബംഗളൂരു-19, ഹാസൻ-2, ഹൈദരാബാദ്-2, മഹേന്ദ്രഗിരി-2, ശ്രീഹരിക്കോട്ട-14, തിരുവനന്തപുരം-21. അപ്പർ ഡിവിഷൻ (യു.ഡി) ക്ലർക്ക്: ബംഗളൂരു-22 സ്റ്റെനോഗ്രാഫർ: ബംഗളൂരു-10

സംവരണം: നിശ്ചിത ഒഴിവുകൾ ഒ.ബി.സി, എസ്.സി/എസ്.ടി, ഇ.ഡബ്ല്യു.എസ്, ഭിന്നശേഷി, വിമുക്തഭടന്മാർ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അടിസ്ഥാന ശമ്പളം: 25,500 രൂപ. ഡി.എ, എച്ച്.ആർ.എ അടങ്ങുന്ന ആനുകൂല്യങ്ങളുമുണ്ട്.

പ്രായപരിധി: 16.8.2026ൽ 28 വയസ്സ്. ഒ.ബി.സി, എസ്.സി/എസ്.ടി, ഭിന്നശേഷി, വിമുക്തഭടന്മാർ, വിധവകൾ മുതലായ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാഫീസ്: 500 രൂപ. ഇന്റർനെറ്റ് ബാങ്കിങ്/യു.പി.ഐ, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടക്കാം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ വായിച്ച് ഓൺലൈനിൽ ഇപ്പോൾ അപേക്ഷിക്കാം. ആഗസ്റ്റ് 16 വരെ അപേക്ഷ സ്വീകരിക്കും. സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ എറണാകുളം, തിരുവനന്തപുരം, ലക്ഷദ്വീപിൽ കവരത്തി എന്നിവ പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. തിരഞ്ഞെടുപ്പിന് കമ്പ്യൂട്ടർ, സ്റ്റെനോഗ്രഫി സ്കിൽ ടെസ്റ്റുണ്ടാവും.

വിശദ വിവരങ്ങൾക്ക്: https://www.isro.gov.in/Careers.html

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ഐ.എസ്.ആർ.ഒയിൽ 242 ഒഴിവുകൾ, അസി. യു.ഡി ക്ലർക്ക്, പേഴ്സനൽ അസി., സ്റ്റെനോഗ്രാഫർ അപേക്ഷ ഓൺലൈനിൽ ആഗസ്റ്റ് 16നകം
Next Story