തിരുവനന്തപുരം: മെറിറ്റ് പട്ടിക ഒഴിവാക്കി െഎ.സി.എസ്.ഇ, െഎ.എസ്.സി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. െഎ.സി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 99.33 ശതമാനവും െഎ.എസ്.സി 12ാം ക്ലാസ് പരീക്ഷയിൽ 96.83 ശതമാനവുമാണ് വിജയം.
കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മെറിറ്റ് പട്ടിക ഒഴിവാക്കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള 2341 കേന്ദ്രങ്ങളിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 207902 പേരിൽ 206525 പേർ ജയിച്ചു. 1125 കേന്ദ്രങ്ങളിൽ 12ാം ക്ലാസ് പരീക്ഷയെഴുതിയ 88409 പേരിൽ 85611 പേർ ജയിച്ചു.
10ാം ക്ലാസ് പരീക്ഷയിൽ 1377 പേരും 12ാം ക്ലാസ് പരീക്ഷയിൽ 2798 പേരുമാണ് ഉപരിപഠന യോഗ്യത നേടാതെ പോയത്. കേരളത്തിൽ 10ാം ക്ലാസ് പരീക്ഷയിൽ 99.96 ശതമാനമാണ് വിജയം. 162 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 8014 പേരിൽ 8011 പേരും വിജയിച്ചു. 12ാം ക്ലാസ് പരീക്ഷയിൽ 99.48 ശതമാനമാണ് വിജയം. 66 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 2705 പേരിൽ 2691 പേരും വിജയിച്ചു.
പരീക്ഷ അനിശ്ചിതമായി നീണ്ടതോടെ സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് പരീക്ഷ പൂർത്തിയാകാത്ത വിഷയങ്ങൾക്ക് ഇേൻറണൽ മാർക്ക് പരിഗണിച്ച് മൂല്യനിർണയം നടത്തി ഫലപ്രഖ്യാപനത്തിന് തീരുമാനമായത്. ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിന് ജൂലൈ 16 വരെ www.cisce.org ലൂെട നേരിേട്ടാ സ്കൂൾ വഴിയോ അപേക്ഷിക്കാം.
www.cisce.org, www.results.cisce.org. എന്നീ സൈറ്റുകൾ വഴി ഫലം അറിയാം. എസ്.എം.എസ് വഴി ഫലം ലഭ്യമാവാൻ വിദ്യാർഥികൾ അവരുടെ യു.ഐ.ഡി 09248082883 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. മണിക്കൂറുകൾക്കകം ഡിജി ലോക്കർ ആപ്പിലൂടെ വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.