ഇർമയിൽ റൂറൽ മാനേജ്മെന്റ് പി.ജി ഡിപ്ലോമ, ഫെലോ പ്രോഗ്രാം
text_fieldsഗുജറാത്തിലെ ആനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (ഇർമ) ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തെ മുഴുവൻ സമയ റസിഡൻഷ്യൽ പ്രോഗ്രാമായ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റൂറൽ മാനേജ്മെന്റിനുള്ള പ്രവേശന യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദമാണ്. ഐ.ഐ.എം കാറ്റ്-2023/എക്സാറ്റ് 2024/സിമാറ്റ് 2023 സ്കോർ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത് റിട്ടൺ എബിലിറ്റി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. പ്രവേശനത്തിന് പ്രായപരിധിയില്ല.
ഫെലോ പ്രോഗ്രാം ഇൻ മാനേജ്മെന്റ് (FPM) (റൂറൽ മാനേജ്മെന്റ്): പ്രവേശന യോഗ്യത: എൻജിനീയറിങ്/ടെക്നോളജി/മാനേജ്മെന്റ്/ഇക്കണോമിക്സ്, സോഷ്യൽ സയൻസ്/ബയോളജിക്കൽ സയൻസ്/പ്യൂവർ സയൻസ്/കോമേഴ്സ്/ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഫസ്റ്റ്ക്ലാസ് മാസ്റ്റേഴ്സ് ബിരുദം. പ്രാബല്യത്തിലുള്ള ഐ.ഐ.എം കാറ്റ്/എക്സാറ്റ്/സിമാറ്റ്/ഗേറ്റ്/യു.ജി.സി ജെ.ആർ.എഫ്/നെറ്റ്/CSIR-ജെ.ആർ.എഫ്/നെറ്റ്/ICAR-SRF/ICAR-ASRB-NET.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.irma.ac.in ൽ ലഭ്യമാണ്. ഓൺലൈനായി ഡിസംബർ 26 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 9023730310.

