കുട്ടിക്കാനം മരിയൻ കോളജിൽ അന്താരാഷ്‌ട്ര മാധ്യമ സെമിനാറും പ്രബന്ധ അവതരണവും
text_fieldsകുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജിലെ മാധ്യമ പഠന വിഭാഗത്തിന്‍റെ നേത്യത്വത്തിൽ 'ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മാധ്യമങ്ങളും: സാധ്യതകളും ധാർമിക വെല്ലുവിളികളും' എന്ന വിഷയത്തിൽ അന്താരാഷ്‌ട്ര സെമിനാർ ഫെബ്രുവരി 17-ാം തീയതി നടത്തുന്നു.
ചിക്കാഗോ യൂനിവേഴ്‌സിറ്റി പ്രഫ. ഡോ. എതിരൻ കതിരവൻ ഉത്ഘാടനം നിർവഹിക്കുന്ന സെമിനാറിൽ ഡോ. ശശി തരൂർ ആശംസകൾ അറിയിക്കും. ലിങ്കൻ യൂണിവേഴ്സിറ്റി കോളജ് മലേഷ്യയിലെ പ്രഫ. ഡോ. മനുവേൽ സെൽവരാജ് ബെക്സി, കേരള യൂണിവേഴ്സിറ്റി പ്രഫ. ഡോ. അച്യുത്ശങ്കർ എസ്. നായർ, ലോയിഡ്‌സ് ബാങ്ക് യു.കെയിലെ കസ്റ്റമർ സപോർട്ട് അഡ്വൈസർ എം.കെ. സന്തോഷ്, മാതൃഭൂമി ഓൺലൈൻ സെക്ഷൻ കൺസൽട്ടന്‍റ് സുനിൽ പ്രഭാകർ എന്നിവരാണ് സെമിനാറിലെ മറ്റു അതിഥികൾ.
മരിയൻ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

