പ്ലസ് ടുകാർക്ക് ഐ.ഐ.എംഇന്ദോറിൽ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ്
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ദോർ (മധ്യപ്രദേശ്) 2023-28 വർഷത്തെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (IPM) പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അന്തർദേശീയ അക്രഡിറ്റേഷനോടെയാണ് കോഴ്സ് നടത്തുന്നത്. 150 സീറ്റുകളുണ്ട്.
യോഗ്യത: പ്ലസ് ടു/തത്തുല്യം. 2023ൽ ഫൈനൽ യോഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. രാജ്യത്തെ 34 നഗരങ്ങളിലായി ജൂണിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iimidr.ac.in -ൽ ഓൺലൈനായി ഏപ്രിൽ 17 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 4130 രൂപ SC/ST/PWD വിഭാഗങ്ങൾക്ക് 2065 രൂപ പതി.
മാനേജ്മെന്റ് അഭിരുചി നിർണയിക്കുന്ന ഓൺലൈൻ പരീക്ഷ ജൂൺ 16ന് ഉച്ചക്കുശേഷം 2-4 മണിവരെയാണ്. കേരളത്തിൽ തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി, വെർബൽ എബിലിറ്റി മുതലായവയിൽ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. പരീക്ഷാഘടനയും സിലബസും വിജ്ഞാപനത്തിൽ. ടെസ്റ്റിൽ യോഗ്യത നേടുന്നവരെ വ്യക്തിഗത അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി അഡ്മിഷൻ നൽകും. അന്വേഷണങ്ങൾക്ക് ഇ-മെയിൽ: ipmadmissions@iimidr.ac.in. ഫോൺ: 0731-2439686, 687.