ഓസ്കറിലെ ഇന്ത്യൻ ശബ്ദം
text_fieldsഓസ്കർ എന്നു കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യമെത്തുന്നത് അന്നും ഇന്നും ഒരേയൊ രു പേരാണ്; കേരളത്തിലെ വിളക്കുപാറ എന്ന ഗ്രാമത്തിൽനിന്ന് ലോകസിനിമയുടെ വിഹായസ്സി ലേക്ക് നടന്നടുത്ത റസുൽ പൂക്കുട്ടി. മലയാളക്കരയിലേക്ക് ഓസ്കറിെൻറ ആഹ്ലാദം ആദ്യമെത് തിച്ച് ഇന്ത്യയുടെ ശബ്ദാനന്ദമായി മാറിയ ചലച്ചിത്ര പ്രവർത്തകൻ. പ്രതിസന്ധികളെ പടവ ുകളാക്കിയും തിരിച്ചടികളെ തുല്യതയില്ലാത്ത സ്ഥിരോത്സാഹംകൊണ്ട് നേരിട്ടും ഓസ്കറിെ ൻറ ഔന്നത്യത്തിലേക്ക് റസൂൽ പൂക്കുട്ടി നടത്തിയ കുതിപ്പ് ആശ്ചര്യങ്ങൾ ഒളിപ്പിച്ചുവെച ്ച സിനിമാക്കഥ പോലെതന്നെ വിസ്മയം ജനിപ്പിക്കും. ആ അതിശയകഥ ആദ്യം മുതൽ പറയാൻ, ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള വിദ്യകൾ പങ്കുവെക്കാൻ അറിവിെൻറ മഹോത്സവമായ എജുകഫെയുടെ അഞ്ചാം സീസണിൽ റസൂലെത്തുന്നു.
സ്ഥിരോത്സാഹിയായ നിങ്ങളുടെ കുട്ടിക്ക് വിജയത്തിെൻറ പടവുകളിലേക്ക് എളുപ്പം കുതിക്കാനുള്ള വഴിയൊരുക്കുന്നതിന് ഇതിലോളം വലിയൊരു അവസരവും ഇനിയുണ്ടാവില്ല.
കൊല്ലം ജില്ലയിലെ ഒരു മലയോര ഗ്രാമത്തില്‍ ജനിച്ച് മലയാളം, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച്, ചലച്ചിത്ര ശബ്ദലേഖനം എന്ന മേഖലയില്‍ ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകനായി മാറിയാണ് റസൂൽ മലയാളക്കരക്ക് അഭിമാനമായി മാറിയത്. ബിരുദത്തിനു ശേഷം പിതാവിെൻറ ആഗ്രഹപ്രകാരമായിരുന്നു തിരുവനന്തപുരം ലോ കോളജില്‍ ചേർന്നത്. എങ്കിലും അഭിഭാഷകവൃത്തിയല്ല, അഭ്രപാളിയിലെ വിസ്മയമാണ് തന്നെ മോഹിപ്പിക്കുന്നതെന്ന തിരച്ചറിവിനെ തുടർന്ന് പഠനം പാതിവഴിയിൽ നിര്‍ത്തിയാണ് സ്വപ്നത്തോടൊപ്പം സഞ്ചരിക്കാൻ സ്വപ്രയത്നത്താൽ ഇറങ്ങിത്തിരിച്ചത്. പത്രപരസ്യം കണ്ട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എന്‍ജിനീയറിങ് കോഴ്സിന് അപേക്ഷിച്ചു. പ്രവേശനം നേടുകയും 1995ല്‍ റാങ്കോടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. തുടർന്ന് മുംബൈ പ്രവര്‍ത്തനമേഖലയാക്കി ബോളിവുഡ് സിനിമകളിലായിരുന്നു പ്രവര്‍ത്തിച്ചുതുടങ്ങിയത്.
1997ല്‍ പുറത്തുവന്ന പ്രൈവറ്റ് ഡിക്ടക്റ്റീവ് എന്ന ചിത്രത്തിനായിരുന്നു ആദ്യമായി ശബ്ദ രൂപകല്പന നിർവഹിച്ചത്. 2005ല്‍ പുറത്തുവന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ‘ബ്ലാക്ക്’ എന്ന ബോളിവുഡ് ചിത്രം റസൂല്‍ പൂക്കുട്ടിയുടെ കരിയറില്‍ ഏറ്റവും വലിയ വഴിത്തിരിവായി. തുടര്‍ന്ന് മുസാഫിർ, സിന്‍ഡ, ട്രാഫിക് സിഗ്നല്‍, ഗാന്ധി മൈ ഫാദര്‍, സാവരിയ, ദസ് കഹാനിയാന്, പഴശ്ശിരാജ, എന്തിരന് തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദസംവിധാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡേവിഡ് ബോയല്‍ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് റസൂൽ ഇന്ത്യയുടെ ശബ്ദാനന്ദമായി മാറിയത്. ഓസ്കറടക്കം നിരവധി ലോകോത്തര ബഹുമതികളാണ് ഇൗ ചിത്രം റസൂലിന് സമ്മാനിച്ചത്. റിച്ചാര്‍ഡ് പ്രൈക്, ഇയാന്‍ ടാപ് എന്നിവര്‍ക്കൊപ്പമാണ് 2009ലെ ഓസ്കര് പുരസ്കാരം റസൂല്‍ പൂക്കുട്ടി പങ്കിട്ടത്. തനിക്കു കിട്ടിയ ലോകോത്തര പുരസ്കാരം രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് ഓസ്കര് വേദിയില്‍ റസൂല്‍ പറഞ്ഞ വാക്കുകള്‍ ഓരോ ഇന്ത്യക്കാരെൻറ മനസ്സിലും പ്രതിധ്വനിച്ചു. ബ്രിട്ടനിലെ ബാഫ്ത അവാര്‍ഡും ഈ ചിത്രത്തിലെ ശബ്ദലേഖനത്തിലൂടെ റസൂല്‍ പൂക്കുട്ടിക്ക് ലഭിച്ചു.
പഴശ്ശിരാജ എന്ന ചിത്രത്തിലെ ശബ്ദലേഖനത്തിന് ദേശീയ ചലച്ചിത്ര അവാര്‍ഡ്, പത്മശ്രീ പുരസ്കാരം തുടങ്ങി നിരവധി ദേശീയ രാജ്യാന്തര പുരസ്കാരങ്ങള്‍ റസൂല്‍ പൂക്കുട്ടി നേടി. ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെൻററിക്ക് ഗോള്‍ഡന്‍ റീല്‍ നോമിനേഷനും ലഭിച്ചു. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആൻഡ് സയന്‍സസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാര്‍ഡ് കമ്മിറ്റിയില്‍ അംഗമായ ആദ്യ ഏഷ്യക്കാരനായി മാറി.
സമ്മർദങ്ങൾക്ക് അടിമപ്പെട്ടല്ല, സ്വപ്നത്തിെൻറ ചുവടുപിടിച്ച് സഞ്ചരിച്ചാൽ മാത്രമേ ജീവിതലക്ഷ്യത്തിലേക്ക് കുതിക്കാനാവൂ എന്ന വലിയ പാഠമാണ് റസൂൽ നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത്. ഇഷ്ടമുള്ളൊരു കാര്യം, അത് പഠനത്തിെൻറ കാര്യത്തിലായാലും തൊഴിൽരംഗത്തായാലും തിരഞ്ഞെടുക്കുമ്പോൾ ഇഷ്ടമില്ലാത്ത പലതിനെയും തിരസ്കരിക്കുകകൂടിയാണ് ചെയ്യുന്നതെന്ന് നിയമപഠനത്തിനിടെ, അഭ്രപാളിയിലെ അവസരങ്ങളിലേക്ക് ആകർഷിക്കപ്പെട്ട റസൂൽ തെളിയിക്കുന്നു. ആ മടക്കം ലോകസിനിമ ചരിത്രത്തിൽ മലയാളത്തിെൻറ ചരിത്രം രേഖപ്പെടുത്താനുള്ള തീരുമാനത്തിനും നിമിത്തമായി.
സിനിമാരംഗത്തെ നേട്ടങ്ങളും പ്രശസ്തിയും അവിടെ മാത്രം ഒതുക്കാതെ, സമൂഹത്തിന് പ്രയോജനകരമാക്കാനുള്ള റസൂൽ പൂക്കുട്ടിയുടെ ആഗ്രഹസാഫല്യത്തിെൻറ നേർരൂപമാണ് അദ്ദേഹം സ്ഥാപിച്ച റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്. ഗ്രാമീണ മേഖലയിലെ നിർധനകുട്ടികള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സംവിധാനവും ഒരുക്കുകയാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ബസ് ടിക്കറ്റ് ചെക്കറായിരുന്ന പി.ടി. പൂക്കുട്ടിയുടെയും നബീസ ബീവിയുടെയും എട്ട് മക്കളില്‍ ഏറ്റവും ഇളയവനായി 1971 മേയ് 30ന് കൊല്ലം ജില്ലയിലെ വിളക്കുപാറയില്‍ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കായംകുളം എം.എസ്.എം കോളജില്‍നിന്ന് ഫിസിക്സില്‍ ബിരുദം നേടി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍നിന്ന് സൗണ്ട് എന്‍ജിനീയറിങ്ങില്‍ ബിരുദം. ഷാദിയയാണ് ഭാര്യ. മക്കൾ: റയാൻ, സൽന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
